ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നും മാന്ത്രികം തീർക്കാൻ മോയും മിഷേൽ മോക്കോണും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് മോസ് ക്രിബ്. ആഫ്രിക്കയിലെ ബിൽഡിങ് സൈറ്റുകളിൽ നിന്നും ലാൻഡ്ഫില്ലിങ്ങുകളിൽ നിന്നും കൈകൊണ്ട് ശേഖരിച്ച PVC പൈപ്പുകൾ റീസൈക്കിൾ ചെയ്ത് ഫാഷനബിൾ ബാസ്കറ്റുകളും പ്ലാൻററുകളും ഉണ്ടാക്കുകയാണ് സഹോദരിമാർ.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ ലൈനുകൾ നിർമ്മിക്കുന്നതിന് പിന്നിൽ, പിവിസി വഴിയുണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശവും അവർക്കുണ്ടായിരുന്നു. കമ്പനിയുടെ കരകൗശല വിദഗ്ധർ റീസൈക്കിൾ ചെയ്ത പിവിസിയെ നേർത്ത സ്ട്രിപ്പുകളായി പരിവർത്തനം ചെയ്ത് വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന മോടിയുള്ളതും കഴുകാവുന്നതും ബഗ് പ്രതിരോധശേഷിയുള്ളതുമായ വസ്തുക്കൾ നിർമ്മിക്കുന്നു. മോസ് ക്രിബിന്റെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ത്രീ കരകൗശല തൊഴിലാളികൾക്ക് ന്യായമായ വേതനം, പാർപ്പിടം, ഭക്ഷണം, ഗതാഗതം, ഇൻ-ഹൗസ് ഹെൽത്ത് കെയർ, വെൽനസ് ചെക്കപ്പുകൾ, ഇംഗ്ലീഷ് ഭാഷാ പാഠങ്ങൾ ഉൾപ്പെടെയുള്ള നൈപുണ്യ പരിശീലനവും നൽകുന്നുണ്ട്.