ആരാധകർക്ക് നിരാശ: ഉദ്ഘാടന ദിനത്തിൽ തന്നെ പണിമുടക്കി Jio Cinema FIFA WorldCup Streaming

ജിയോ സിനിമയിൽ സീൻ കോൺട്ര!

2022ലെ ഫുട്ബോൾ ലോകകപ്പിന് ഖത്തറിൽ തുടക്കമായി… ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികൾ തികഞ്ഞ ആവേശത്തിലാണ്. എന്നാൽ ഉദ്ഘാടന ദിനത്തിൽ തന്നെ ഇന്ത്യയിലെ ആരാധകർക്ക് പണി കിട്ടി.

രാജ്യത്ത്, ഫിഫ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ഏക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജിയോസിനിമ ചതിച്ചു. ബഫറിംഗ് പ്രശ്‌നങ്ങൾ, പ്ലേബാക്കിലെ തടസ്സങ്ങൾ എന്നിങ്ങനെ ആകെ മൊത്തം സീൻ കോൺട്ര! ജിയോ സിനിമയുടെ നിലവാരം കുറഞ്ഞ സ്ട്രീമിംഗിനെ കുറിച്ചുള്ള കാഴ്ചക്കാരുടെ വ്യാപക പരാതികൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു. ഒരു കുഴപ്പവുമില്ലാതെ വീഡിയോ പ്ലേ ചെയ്യുമ്പോഴും ഓഡിയോ തകരാറുകൾ നേരിട്ടതായി പരാതികളുയർന്നു. ആതിഥേയരായ ഖത്തറും,  ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാൻ പ്രേക്ഷകർ ബുദ്ധിമുട്ടി.

പ്രതികരണം വന്നു…..പക്ഷേ

ജിയോ സിനിമയുടെ  മോശം സംപ്രേഷണത്തിലുള്ള അതൃപ്തി മിക്ക ഉപയോക്താക്കളും ട്വിറ്റർ വഴി പങ്കുവെച്ചു. പരാതികൾ വ്യാപകമായതോടെ, സ്‌ട്രീമിംഗ് നിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയാണെന്നും, ഉപയോക്താക്കൾ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നും ജിയോ പ്രതികരിച്ചു. എന്നാൽ പ്രശ്നങ്ങളൊന്നും ഇതുവരെയായും പൂർണ്ണമായും പരിഹരിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരം ആവേശകര മായിരുന്നു. ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിൽ തോൽക്കുന്ന ആദ്യത്തെ ആതിഥേയ രാഷ്ട്രമായി ഖത്തർ മാറി.

Football fans in India were disappointed over JioCinema. They could not watch the opening day of the FIFA World Cup properly due to the poor quality of broadcast. The live-streaming of the opening match got disrupted due to buffering issues 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version