ജനപ്രിയ പാനീയമായ രസ്നയുടെ സ്ഥാപക ചെയർമാനായിരുന്ന അരിസ് പിറോജ്ഷോ ഖമ്പട്ട (Areez Pirojshaw Khambatta) അഹമ്മദാബാദിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് നവംബർ 19 നാണ് അന്തരിച്ചത്. 85 വയസ്സായിരുന്നു. 1970-കളിൽ, വിലകൂടിയ വിദേശ ശീതളപാനീയങ്ങൾക്ക് പകരമായി അദ്ദേഹം സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ രസ്ന എന്ന ശീതളപാനീയം വിപണിയിലെത്തിച്ചു.
1980-കളിലും 1990-കളിലും തരംഗമായ “I love you Rasna” കാമ്പെയ്ൻ, രസ്നയെ ലോകത്തിലെ ഏറ്റവും വലിയ ലഘുപാനീയ നിർമ്മാതാവാകാൻ സഹായിച്ചു. രസ്നയ്ക്ക് ഒമ്പത് നിർമ്മാണ പ്ലാന്റുകളും 1.6 ദശലക്ഷം ഔട്ട്ലെറ്റുകളുമുണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പ്, പിതാവ് Phiroja Khambatta മിതമായ നിലയിൽ ആരംഭിച്ച ബിസിനസ്സ് പിന്നീട് 60-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതിൽ ആരിസ് പിറോജ്ഷോ ഖമ്പട്ടയുടെ പങ്ക് വലുതാണ്. Monde Selection Award, മാസ്റ്റർ ബ്രാൻഡ് ദി വേൾഡ് ബ്രാൻഡ് കോൺഗ്രസ് അവാർഡ്, ITQI സുപ്പീരിയർ ടേസ്റ്റ് ആൻഡ് ക്വാളിറ്റി അവാർഡ് തുടങ്ങി ദി ഇന്റർനാഷണൽ ടേസ്റ്റ് ആൻഡ് ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2008-ലെ സുപ്പീരിയർ ടേസ്റ്റ് അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ രസ്ന നേടി. നിലവിൽ ചെയർമാനായ മകൻ പിറൂസ് ഖംബട്ടയ്ക്ക് ഏതാനും വർഷങ്ങൾക്ക് മുമ്പ് ആരിസ് ഗ്രൂപ്പിന്റെ നേതൃത്വം കൈമാറി.
The popular beverage Rasna’s founding chairman, Areez Pirojshaw Khambatta, died in Ahmedabad from a cardiac arrest, the firm announced on Monday. On November 19, the industrialist, 85, who had had a protracted illness, passed suddenly. His wife Persis, kids Piruz, Delna, and Ruzan, daughter-in-law Binaisha, and grandchildren Arzeen, Arzad, Avan, Areez, Firoza, and Arnavaz remain in his life.