ഇന്ത്യയുമായുള്ള ഇടക്കാല സ്വതന്ത്ര വ്യാപാര കരാറിന് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകി.

ഇത് തുണിത്തരങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവ വരെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ഏപ്രിലിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും ഉൾപ്പെടുന്ന കരാർ (India-Australia Economic Cooperation and Trade Agreement (AI-ECTA) ഒപ്പിട്ടത്. ഓസ്‌ട്രേലിയൻ പാർലമെന്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന് അംഗീകാരം നൽകിയതോടെ സ്വതന്ത്ര വ്യാപാര കരാർ ഇനി നടപ്പിലാക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ട്വീറ്റ് ചെയ്തു. കരാർ ഇന്ത്യക്ക് വളരെ ​ഗുണം ചെയ്യുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ​ഗോയൽ പറഞ്ഞു. കരാർ നടപ്പിലാക്കുന്നതിനുള്ള തീയതി ഇരുപക്ഷവും ചേർന്ന് തീ രുമാനിക്കും, നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിക്കും. ബിസിനസ്സ് വളരാനും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും കരാർ സഹായിക്കുമെന്നും ഓസ്‌ട്രേലിയൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സ് നൽകുമെന്നും ഓസ്‌ട്രേലിയൻ വാണിജ്യ- മന്ത്രി ഡോൺ ഫാരെൽ പറഞ്ഞു. എത്രയും വേഗം വ്യാപാര കരാർ നടപ്പിലാക്കാൻ ഓസ്‌ട്രേലിയ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​ഗുണം കിട്ടുന്നത് ഈ മേഖലകൾക്ക്

ഉടമ്പടി പ്രകാരം, ഓസ്‌ട്രേലിയ ഇന്ത്യയിലേക്കുളള ഏകദേശം 96.4 ശതമാനം കയറ്റുമതിക്കും (മൂല്യമനുസരിച്ച്) സീറോ ഡ്യൂട്ടി ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഓസ്‌ട്രേലിയയിൽ 4-5 ശതമാനം കസ്റ്റംസ് തീരുവ ഈടാക്കുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് ഇത് ​ഗുണം ചെയ്യും. ഓസ്‌ട്രേലിയൻ കയറ്റുമതിക്കാർ, ബിസിനസുകൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവർക്ക് ഇന്ത്യയുമായുള്ള കൂടുതൽ തുറന്ന വ്യാപാരത്തിന്റെ അവസരങ്ങളും നേട്ടങ്ങളും ‌നേടാനാകുമെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി. കരാർ നടപ്പിലായിക്കഴിഞ്ഞാൽ, തുണിത്തരങ്ങൾ, ലെതർ, ഫർണിച്ചർ, ആഭരണങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 6,000-ലധികം മേഖലകൾക്ക് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് തീരുവ രഹിത പ്രവേശനം (duty-free access) ലഭിക്കും. വസ്ത്രങ്ങൾ, ചില കാർഷിക, മത്സ്യ ഉൽപന്നങ്ങൾ, ലെതർ, ഫുട് വെയറുകൾ, ഫർണിച്ചറുകൾ, സ്പോർട്സ് സാധനങ്ങൾ, ആഭരണങ്ങൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഗുഡ്സ്, റെയിൽവേ വാഗണുകൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ വൻ നേട്ടമുണ്ടാകും. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 8.3 ബില്യൺ ഡോളറാണ്. 2021-22 ൽ രാജ്യത്ത് നിന്നുള്ള ഇറക്കുമതി 16.75 ബില്യൺ ഡോളറായിരുന്നു.

The bilateral relationship between India and Australia would grow in the future as the Australian Parliament recently passed an interim trade deal with India. The Economic Cooperation and Trade Agreement (ECTA) is expected to enhance exports of Indian products like textiles, pharmaceuticals, as well as gems and jewellery.  According to Australian Prime Minister Anthony Albanese, the new trade agreements will strengthen the bond between the nations. It will diversify trades and bring great outcomes for Australian businesses and families. The deal would play a great role in diversifying Australia’s exports from China to India. It is to be noted that the agreement has been made at a time when the relations between Canberra and Beijing are on a tough terrain. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version