ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം

നവംബർ 25 മുതൽ റേഷൻ മുടങ്ങും. എന്തുകൊണ്ടെ ന്നല്ലേ? റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിനിറങ്ങുകയാണ്. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മുതൽ റേഷൻവ്യാപാരികൾക്കുള്ള കമ്മീഷൻ, സർക്കാർ പകുതിയിലധികം വെട്ടിക്കുറച്ചിരുന്നു. വിഷയത്തിൽ വ്യാപാരികൾ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ തീരുമാനമാകാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. റേഷൻ കടയുടെ വാടക, വൈദ്യുതി, സെയിൽസ്മാന്റെ ശമ്പളം എന്നിവയെല്ലാം സർക്കാർ അനുവദിക്കുന്ന കമ്മീഷൻ തുകയിൽ നിന്നാണ് നൽകുന്നതെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.

എത്ര കിട്ടി, ഇനിയെത്ര കിട്ടാനുണ്ട്?

ഒക്ടോബർ മാസത്തെ കണക്കെടുത്താൽ, കമ്മീഷൻ ഇനത്തിൽ ഏകദേശം 29.51 കോടി രൂപയാണ് വ്യാപാരികൾക്ക് നൽകാനുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 51 ശതമാനത്തോളം വെട്ടിക്കുറച്ചു. ഇതിലെ 49 ശതമാനം മാത്രമേ അനുവദിക്കാനാകൂവെന്ന് സർക്കാർ ഉത്തരവും ഇറക്കിക്കഴിഞ്ഞു. ജില്ലാ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം കൈമാറിയതായാണ് സൂചന. ക്ഷേമനിധി കുടിശ്ശിക, വിവിധ പിഴത്തുകകൾ എന്നിവയും ഇതേ കമ്മീഷനിൽ നിന്നു തന്നെയാണ് ഈടാക്കുന്നത്.

അടച്ചിട്ടാൽ ബുദ്ധിമുട്ടിലാകും…

സംസ്ഥാനത്തെ 14 ജില്ലകളിലായി 14,174 റേഷൻകടകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 1,845 എണ്ണവും തിരുവനന്തപുരത്താണ്. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെആർയുഎഫ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിലക്കയറ്റത്തിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നത് റേഷൻ കടകൾ വഴിയുള്ള വിതരണ സംവിധാനത്തിലൂടെയാണ്.

Rations will no longer be provided starting on November 25 due to an ongoing strike by ration traders. The traders have declared an indefinite strike in protest of the government’s failure to fully pay the ration commission.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version