വനിതാ സംരംഭകർക്ക് സൗജന്യ സർവീസ് സ്‌പെയ്‌സുമായി Samana ബിസിനസ് സെന്റർ ദുബായിൽ ആരംഭിച്ചു.

ബിസിനസ്സ് സെന്ററിൽ സൈൻ അപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ വർക്ക്‌സ്‌പെയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ് പദ്ധതി. 50 വനിതാ സംരംഭകർക്ക് സൗജന്യ ഓഫീസ് സ്പെയ്സുകൾ മാത്രമല്ല, ബിസിനസ്സ് രൂപീകരണം, വിപണനം എന്നിവയ്ക്കുള്ള മെന്റർഷിപ്പും Samana നൽകും. ദുബായിലെ ബിസിനസ്സ് ഹബ്ബുകളിൽ സ്റ്റാർ ബിസിനസ് സെന്റർ, സ്റ്റാർ എക്‌സിക്യൂട്ടീവ് ബിസിനസ് സെന്റർ ഡിഎംസിസി എന്നിവയുടെ ഉടമസ്ഥതയുള്ള Samana ഗ്രൂപ്പിന് 26 വർഷത്തെ അനുഭവ സമ്പത്തുണ്ട്. സ്റ്റാർട്ടപ്പുകൾ, യുവ സംരംഭകർ, മൾട്ടിനാഷണൽ കമ്പനികൾ എന്നിവയ്ക്കാവശ്യമായ ബിസിനസ്സ് പിന്തുണയും Samana നൽകുന്നുണ്ട്.

ചെലവ് ചുരുക്കലും, കമ്പനിയുടെ പുനസംഘടനയും ലക്ഷ്യമിടുന്ന മൾട്ടിനാഷണൽ കമ്പനികൾക്കും, എസ്എംഇകൾക്കും ഏറ്റവും അനുയോജ്യമായ സഹായങ്ങൾ Samana വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, എർഗണോമിക് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയവർ അടങ്ങിയതാണ് സമാനയുടെ ടീം.

A CSR campaign focusing on women was launched by Samana Business Center, a unit of the Samana Group, situated in Dubai. By providing free services and workspaces to female entrepreneurs who register with the business centre, it will inspire, motivate, and support them.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version