ടെലികോം റെഗുലേറ്റർ ട്രായിയുടെ(TRAI) കണക്കുകൾ പ്രകാരം, വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം സെപ്റ്റംബറിൽ 24.91 കോടിയായി കുറഞ്ഞു, വൊഡാഫോൺ ഐഡിയയ്ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം വരിക്കാരാണ്.
- ഇന്ത്യയിലെ മുൻനിര മൊബൈൽ ദാതാക്കളായ റിലയൻസ് ജിയോ സെപ്റ്റംബറിൽ 7.2 ലക്ഷം സബ്സ്ക്രൈബർമാരെ സ്വന്തമാക്കിക്കൊണ്ട് വിപണിയിൽ മുന്നിലെത്തി.
- അതേസമയം ഭാരതി എയർടെൽ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 4.12 ലക്ഷം വർദ്ധനവ് രേഖപ്പെടുത്തി.
സെപ്റ്റംബറിൽ ഇന്ത്യയുടെ രാജ്യത്തെ മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം 3.6 ദശലക്ഷമായി കുറഞ്ഞു.
ആഗസ്ത് അവസാനത്തോടെ രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 1,149.11 ദശലക്ഷമായിരുന്നത് സെപ്റ്റംബർ അവസാനത്തോടെ 1,145.45 ദശലക്ഷമായി കുറഞ്ഞു. അതുവഴി പ്രതിമാസ ഇടിവ് 0.32 ശതമാനം രേഖപ്പെടുത്തി. ട്രായിയുടെ കണക്കനുസരിച്ച്, 2022 സെപ്തംബർ അവസാനത്തോടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 81.6 കോടിയിലെത്തി, പ്രതിമാസം 0.28 ശതമാനം എന്ന നിരക്കിലാണ് വളർച്ച. 2022 സെപ്തംബർ അവസാനത്തോടെ, രാജ്യത്ത് ഏകദേശം 117.19 കോടി ടെലിഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നു. മൊബൈലും ഫിക്സഡ്-ലൈനും കൂടിച്ചേർന്നുളള ഈ കണക്കിൽ പ്രതിമാസ ഇടിവ് നിരക്ക് 0.27 ശതമാനമാണ്. മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ 98.36 ശതമാനം വിപണി വിഹിതം പങ്കുവച്ചത് അഞ്ച് സേവന ദാതാക്കൾ ചേർന്നാണ്. റിലയൻസ് ജിയോ ഇൻഫോകോം (426.80 ദശലക്ഷം), ഭാരതി എയർടെൽ (225.09 ദശലക്ഷം), വോഡഫോൺ ഐഡിയ (123.20 ദശലക്ഷം), ബിഎസ്എൻഎൽ (25.62 ദശലക്ഷം), ആട്രിയ കൺവെർജൻസ് (2.14 ദശലക്ഷം) എന്നിവയായിരുന്നു ഈ സേവന ദാതാക്കൾ.
According to figures from the telecom regulator, the number of mobile subscribers in India decreased by 3.6 million in September, with Vodafone Idea experiencing a fall in subscribers despite larger rivals Reliance Jio and Bharti Airtel adding customers month over month. Jio, the top mobile provider in India, strengthened its position in the market by acquiring 7.2 lakh wireless subscribers in September, while Bharti Airtel saw a 4.12 lakh increase in the number of its mobile customers.