ബാറ്ററി പവർ കുറയുമ്പോൾ, ഫീച്ചറുകൾ താനേ ഓഫാകുന്ന വാച്ചുകളെക്കുറിച്ച് അറിയാമോ?

ജാഗ്രതൈ! ബാറ്ററി ലോ ആയാൽ ആപ്പിൾ വാച്ചിൽ ഈ ഫീച്ചറെല്ലാം ഓഫാകും

എന്നാൽ അങ്ങനെയൊരു ഫീച്ചർ, തങ്ങളുടെ ഒഎസ് 9 വാച്ചുകളിൽ ഇപ്പോൾ ആപ്പിൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് കൺട്രോൾ സെന്റർ അല്ലെങ്കിൽ സെറ്റിംഗ്സ് മെനു വഴി ഫീച്ചർ പ്രവർത്തനക്ഷമമാക്കാം. വാച്ചിന്റെ ബാറ്ററി 10 ശതമാനമാകുമ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിക്കും.

ഫീച്ചർ ഒരു തവണ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞാൽ, ബാറ്ററി പവർ നിശ്ചിത ശതമാനമെത്തുമ്പോൾ, വാച്ചിലെ ചില ഫീച്ചറുകൾ സ്വയം ഓഫാകും. ‘ഹൃദയമിടിപ്പ് അറിയിപ്പുകൾ’, ‘വർക്കൗട്ട് റിമൈൻഡറുകൾ’, ‘വൈഫൈ, സെല്ലുലാർ കണക്ഷനുകൾ’ തുടങ്ങിയ ഫീച്ചറുകളാണ് ഇത്തരത്തിൽ പ്രവർത്തനം നിർത്തുന്ന പ്രധാന ഫീച്ചറുകൾ. വാച്ച് സമീപത്തുള്ള ഐഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, വാച്ചിലെ വൈ-ഫൈ, സെല്ലുലാർ നെറ്റ്‌വർക്ക് എന്നിവയും പ്രവർത്തനരഹിതമാകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version