മെറ്റാ മുതൽ ആമസോൺ വരെ, പിരിച്ചുവിടലുകളുടെ പട്ടിക നീളുകയാണ്. ആമസോൺ പിരിച്ചുവിടുന്നത് 10,000 ത്തോളം ജീവനക്കാരെ.
- മെറ്റ പറഞ്ഞുവിടുന്നത് 11,000 പേരെ.
- ട്വിറ്ററിൽ നിന്ന് പടിയിറങ്ങുന്നത് 3,700 പേരാണ്.
- സ്നാപ് ചാറ്റിന്റെ പാരന്റ് കമ്പനിയായ സ്നാപ് 20% ജീവനക്കാരെ പറഞ്ഞു വിടുമെന്നാണ് റിപ്പോർട്ട്.
- ഇന്റൽ 20% ജീവനക്കാരെ ലേ ഓഫ് ചെയ്യുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
- മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നിവയും വൈകാതെ ചില പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
- അമേരിക്കയിൽ ഈ വർഷം ഇതുവരെ മാത്രം 1,20,000 ഓളം ജീവനക്കാർക്ക് ജോലി നഷ്ടമായെന്നാണ് കണക്കുകൾ.
ഇന്ത്യയിലും ടെക് കമ്പനികളിൽ പ്രത്യേകിച്ചും സ്റ്റാർട്ടപ്പുകളിൽ അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ബൈജൂസും അൺഅകാഡമിയും ഉഡാനുമൊക്കെ പിരിച്ചുവിടലിൽ മുൻപോട്ട് തന്നെയാണ്.
പാൻഡമിക് ഉയർത്തിവിട്ട ഭൂതം
പാൻഡമിക് കാലം ആവശ്യകതകളുടേതായിരുന്നു.
പാൻഡെമിക്കിന് ശേഷവും കുതിച്ചുചാട്ടം തുടരുമെന്ന് പ്രതീക്ഷിച്ച് പല ടെക് കമ്പനികളും വൻതോതിൽ നിയമനം നടത്തി. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെടുകയും ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്തതോടെ ഉപഭോഗം കുറഞ്ഞു. ഇതോടെ ഓൺലൈനിൽ കോടികൾ വാരിക്കൂട്ടിയ ടെക് കമ്പനികൾക്ക് കനത്ത നഷ്ടം സംഭവിച്ചു. ഡിമാൻഡ് വർദ്ധിച്ചപ്പോൾ വൻതോതിൽ പല മേഖലകളിലും നടത്തിയ നിക്ഷേപം പിന്നീട് കമ്പനികൾക്ക് ബാധ്യതയായി. കോവിഡാനന്തരം ആളുകൾ പുറത്തിറങ്ങിയതോടെ ഓൺലൈൻ പരസ്യവരുമാനവും ഇടിഞ്ഞു. ടാർഗറ്റഡ് പരസ്യങ്ങൾക്കെതിരെ കർശനമായ നടപടികൾ വന്നതോടെ മെറ്റ പോലുളള ടെക് കമ്പനികൾക്ക് അത് തിരിച്ചടിയായി.
മാന്ദ്യത്തെക്കുറിച്ചുള്ള ഭയം
കോവിഡിന് മുമ്പുള്ള നിലയിലേക്ക് ലോകം പതുക്കെ മടങ്ങിയതോടെ പരസ്യവരുമാനം കുറയുകയും ലാഭക്കണക്കുകൾ ഇടിയുകയും ചെയ്തു. ഇതോടെ കമ്പനികൾക്ക് കടങ്ങൾ പെരുകുന്ന അവസ്ഥയുണ്ടായി.
സാമ്പത്തിക മാന്ദ്യത്തെ ഭയന്ന കമ്പനികൾ കുറഞ്ഞ തോതിൽ പ്രവർത്തനക്ഷമമായതും നഷ്ടസാധ്യതയുളളതുമായ പ്രോജക്റ്റുകൾ അടച്ചുപൂട്ടി. അധികതോതിൽ നടത്തിയ നിയമനങ്ങൾ പിരിച്ചുവിട്ടുകൊണ്ട് കമ്പനികൾ ചെലവ് കുറയ്ക്കാൻ തുടങ്ങി. വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഉയർന്ന ലെവലിൽ ഹയർ ചെയ്തവരെപ്പോലും നിർവാഹമില്ലാതെ പിരിച്ചുവിടുന്നു. 2022-ന്റെ ആദ്യ പാദത്തിൽ പുറത്തിറക്കിയ ഗാർട്ട്‌നർ വേൾഡ് വൈഡ് ലേബർ മാർക്കറ്റ് സർവേ പ്രകാരം, വർദ്ധിച്ചുവരുന്ന തൊഴിൽ ചെലവുകൾ സാങ്കേതിക സേവനങ്ങളുടെ ചിലവ് വർദ്ധിപ്പിക്കുന്നു, ഇത് 2023-ഓടെ ഐടി സേവനങ്ങൾക്കായുള്ള ആഗോള ചെലവിൽ 1.3 ട്രില്യൺ ഡോളറിന്റെ വർദ്ധനവിന് കാരണമാകും.
ആഗോള ഐടി ചെലവ് 3% വർധിച്ച് 4.5 ട്രില്യൺ ഡോളറാകുമെന്ന് ഗാർട്ട്നർ ജൂലൈയിൽ പ്രവചിച്ചു.
വിപുലീകരണ നിരക്ക് മിതമായതാണെങ്കിലും, വിപണി ഇപ്പോഴും ശക്തമാണ്. ഹാർഡ്‌വെയറിനുള്ള ചെലവ് 5% കുറഞ്ഞു, അതേസമയം സോഫ്‌റ്റ്‌വെയർ, ഐടി സേവനങ്ങൾക്കുള്ള ചെലവ് യഥാക്രമം 9.6%, 6.2% വർദ്ധിച്ചു.
റഷ്യ-ഉക്രെയ്ൻ യുദ്ധവും ഉയരുന്ന പണപ്പെരുപ്പവും
ഉക്രൈനിലെ റഷ്യൻ അധിനിവേശം വിപണിയെ കൂടുതൽ അസ്ഥിരമാക്കിയതിനാൽ ഈ പിരിച്ചുവിടലുകൾക്ക് യുദ്ധവും ഒരു കാരണമായി. കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതത്തിന്റെയും റഷ്യയുടെ ഉക്രെയ്‌നിന്റെ അധിനിവേശത്തിന്റെയും ഫലമായി ലോകം ദുർബലമായ വളർച്ചയുടെയും ഉയർന്ന പണപ്പെരുപ്പത്തിന്റെയും ഒരു നീണ്ട ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ജൂണിൽ ലോക ബാങ്ക് പ്രഖ്യാപിച്ചു.
പ്രത്യേകിച്ചും, ഊർജം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ, ഉയർന്ന ഊർജ്ജ വിലകൾ യഥാർത്ഥ വരുമാനം കുറയ്ക്കും, ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കും, മാക്രോ ഇക്കണോമിക് പോളിസി പരിമിതപ്പെടുത്തും.
സാമ്പത്തികമാന്ദ്യം 2008-ലെ പോലെ വളരെ മോശം അവസ്ഥയിലേക്ക് പോകില്ലെന്നാണ് പ്രവചനങ്ങൾ. നിക്ഷേപക ബാങ്കായ മോർഗൻ സ്റ്റാൻലിയുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള മാന്ദ്യം മുമ്പത്തെ മാന്ദ്യത്തേക്കാൾ ചെറുതും ബിസിനസുകൾക്ക് ദോഷകരമല്ലാത്തതുമായിരിക്കും. എന്നിരുന്നാലും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിരവധി ലോക സമ്പദ്‌വ്യവസ്ഥകളെ ബാധിച്ചു കഴിഞ്ഞു. വിലക്കയറ്റത്തിന്റെ പ്രതിസന്ധിയിലാണ് യുഎസും യൂറോപ്പും. കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കിലാണ് വിലക്കയറ്റം.
- യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ മാസം പലിശനിരക്ക് 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു.
- നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പണപ്പെരുപ്പം 8.9 ശതമാനമാണ്.
- ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തിൽ, യുകെയിലെ പണപ്പെരുപ്പം 13%-ൽ കൂടുതൽ ഉയരത്തിൽ എത്തുകയും 2023-ന്റെ ഭൂരിഭാഗവും 10%-ന് മുകളിലായിരിക്കുകയും ചെയ്യും.
- ഉയരുന്ന പലിശനിരക്കും ഇപ്പോഴത്തെ ലേ-ഓഫൂകൾക്ക് കാരണമാകുന്നത് ഈ സാഹചര്യത്തിലാണ്. ഇത് തൊഴിൽ വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.
- ഈ ഉയർച്ച താഴ്ചകളെ മറികടക്കാൻ കമ്പനികൾ നിലവിൽ ഒരു റീസെറ്റ് ബട്ടൺ അമർത്തുകയാണ്. അതിന്റെ പ്രതിധ്വനിയാണ് ജീവനക്കാരെ ഒഴിവാക്കുന്നത് ഉൾപ്പെടെ ലോകമാകെ ബിസിനസ് ഹൗസുകൾ കൈക്കൊള്ളുന്ന പല നടപടികളും.
These days, globally, people are concerned about inflation. Across industries, companies, including multi-national firms, are firing employees to maintain their market position. Interestingly, Silicon Valley companies are at the forefront of mass layoffs. Amazon is about to lay off 10,000 employees. For Meta, the number is 11,000. Twitter has laid off 3,700 staff. Snap, the parent company of Snapchat, is reportedly planning to remove 20 per cent of its staff.