പേഴ്സണൽ കമ്പ്യൂട്ടർ ഡിമാൻഡ് കുറയുന്നതിനാൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ HP( Hewlett-Packard Company). പേഴ്സണൽ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ത്രീഡി പ്രിന്റിംഗ് സൊല്യൂഷൻസ് എന്നിവ നൽകുന്ന കമ്പനി കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
- ചെലവ് നിയന്ത്രിക്കുന്നതിന്, വരുന്ന മൂന്ന് വർഷത്തിനുളളിൽ 6,000 ജോലികൾ വരെ വെട്ടിക്കുറയ്ക്കുകയെന്ന കർശനനടപടിയിലേക്കാണ് HP നീങ്ങുന്നത്. 61,000 ജീവനക്കാരാണ് ആഗോളതലത്തിൽ HPക്കുളളത്.
- 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, പദ്ധതി പ്രതിവർഷം 1.4 ബില്യൺ ഡോളർ ലാഭിക്കുമെന്ന് എച്ച്പി പ്രസ്താവനയിൽ പറഞ്ഞു.
- പ്രിന്ററുകൾ നിർമ്മിക്കുന്ന HP, സബ്സ്ക്രിപ്ഷൻ സേവനങ്ങൾ പോലുള്ള ബിസിനസ്സിന്റെ പുതിയ മേഖലകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ട്.
PC കയറ്റുമതി ഇടിഞ്ഞു
ഈ സാമ്പത്തിക വർഷത്തിൽ കമ്പ്യൂട്ടർ വിൽപ്പനയിൽ 10% ഇടിവുണ്ടാകുമെന്നാണ് പ്രവചനമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻറിക്ലോറസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വിപണി അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടറുകളുടെ വില്പനയിലൂടെ കൂടുതൽ റവന്യു നേടുന്ന HP, PC ഡിമാൻഡിലുണ്ടായ തുടർച്ചയായ മാന്ദ്യത്തെ തുടർന്ന് വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ആഗോളതലത്തിൽ പേഴ്സണൽ കമ്പ്യൂട്ടറുകളുടെ കയറ്റുമതിയിൽ ഏകദേശം 20 ശതമാനം ഇടിവുണ്ടായതായി വ്യവസായ അനലിസ്റ്റ് കമ്പനിയായ ഗാർട്ട്നർ പറഞ്ഞു. PC വിൽപ്പനയിൽ നിന്ന് വരുമാനത്തിന്റെ 55 ശതമാനം ഉണ്ടാക്കുന്ന ഡെൽ ടെക്നോളജീസും സമാനമായ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്.
ജീവനക്കാരെ എന്തിനാണ് പിരിച്ചുവിടുന്നത്?
നിരവധി ടെക്നോളജി കമ്പനികൾ ഈയടുത്ത ആഴ്ചകളിൽ തൊഴിൽ ശക്തി കുറയ്ക്കൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. Meta Platforms, Amazon.com എന്നിവയിൽ ഏകദേശം 10,000 ജോലികൾ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. അതേസമയം Twitter 7,500 ജീവനക്കാരിൽ പകുതിയിലധികം ജീവനക്കാരെ ഒഴിവാക്കി. ഹാർഡ് ഡ്രൈവ് നിർമ്മാതാക്കളായ സീഗേറ്റ് ടെക്നോളജി ഹോൾഡിംഗ്സ് ഏകദേശം 3,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് വെളിപ്പെടുത്തി. സിസ്കോ സിസ്റ്റംസ് ജോലികൾ കുറയ്ക്കുന്നതിനും ഓഫീസുകൾ അടയ്ക്കുന്നതിനുമുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു.
In response to declining personal computer demand that has reduced revenues, HP Inc. announced it will cut up to 6,000 jobs over the next three years. The fiscal year ending in October 2023 would see earnings of $3.20 to $3.60 per share, excluding certain factors, according to a statement released on Tuesday by Palo Alto, California-based HP.