റിലയൻസ് ഇൻഡസ്ട്രീസിന്റെ വ്യവസായ സാമ്രാജ്യം വിപുലമാണ്. ഇപ്പോൾ പേയ്മെന്റ് ബിസിനസിലും കരുത്തരാകാൻ ഒരുങ്ങുകയാണ് റിലയൻസ്. ഫിനാൻഷ്യൽ സർവീസ് ബിസിനസ്സ് വേർപെടുത്താനും ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (RSIL) വിഭജിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (JFSL) എന്ന് പുനർനാമകരണം ചെയ്യുമെന്ന് റിലയൻസ് പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്.
ഫിനാൻഷ്യൽ സർവീസുകൾക്ക് Jio Financial Services Limited എന്ന് പേര് നൽകി സ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഉടൻ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു. JFS, ലിസ്റ്റുചെയ്യുമ്പോൾ, ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക സേവന കമ്പനിയായി വളരുമെന്ന് Macquarie Research പ്രവചിച്ചു.
ആസ്തിയിൽ അഞ്ചാമനാകുമോ
റിലയൻസ് ഇൻഡസ്ട്രിസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്മെന്റ്സ്. റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്മെന്റ്സിന്റെ കൈവശമുള്ള 6.1 ശതമാനം ഓഹരികൾ JFS-ന് കൈമാറും. 1 ട്രില്യൺ ഡോളർ ആസ്തിയുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ ധനകാര്യ സേവന കോർപ്പറേഷനായി JFS സ്ഥാനം പിടിക്കുമെന്ന് Macquarie റിസർച്ച് റിപ്പോർട്ട് സൂചിപ്പിച്ചു. കോർപ്പറേറ്റ് ഗ്രൂപ്പുകളെ ബാങ്കിംഗ് ലൈസൻസ് നേടാൻ അനുവദിക്കാത്തതിനാൽ JFS-ന് ഒരു ബാങ്കിംഗ് ലൈസൻസ് നേടാൻ കഴിഞ്ഞേക്കില്ല. എന്നാൽ റിലയൻസിന് നിലവിൽ NBFC ലൈസൻസ് ഉള്ളതിനാൽ, JFS-ന് അത് ഉപയോഗിക്കാനാകും. NBFC ആയതിനാൽ ബാങ്കിംഗ് മേഖലയിൽ ജെഎഫ്എസിന്റെ സ്വാധീനം പരിമിതമായിരിക്കും.
ആർക്കൊക്കെ ഭീഷണിയാകും?
റിലയൻസ് പേയ്മെന്റ് വ്യവസായത്തിൽ അവതരിക്കുമ്പോൾ മറ്റ് ഫിൻടെക് മോഡലുകൾക്ക് ഭീഷണിയാവാനുളള സാധ്യതയും Macquarie പ്രവചിക്കുന്നു. ബജാജ് ഫിനാൻസ് പോലുള്ള NBFC-കളുടെയും പേടിഎം പോലുള്ള ഫിൻടെക് കമ്പനികളുടെയും അടിസ്ഥാനമായ ഉപഭോക്തൃ, വ്യാപാരി വായ്പകളിൽ റിലയൻസും ഊന്നൽ നൽകും. മറ്റ് മിക്ക ഫിൻടെക്കുകളിൽ നിന്നും JFS വ്യത്യസ്തമായിരിക്കും, കാരണം ഇതിന് ഗ്രൂപ്പിന്റെ സാമ്പത്തികേതര ബിസിനസുകളിൽ നിന്ന് ശേഖരിക്കുന്ന വലിയ അളവിലുള്ള ഡാറ്റയിലേക്ക് ആക്സസ് ഉണ്ടായിരിക്കും. ആലിബാബ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികൾക്ക് സമാനമായി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് ഈ ഡാറ്റ പ്രോസസ്സ് ചെയ്യാനും വിശകലനം ചെയ്യാനും റിലയൻസിന് കഴിയും.
റിലയൻസ് ഗ്രൂപ്പിന് സൂപ്പർമാർക്കറ്റുകൾ, ഡിജിറ്റൽ സ്റ്റോറുകൾ തുടങ്ങി നിരവധി ഫോർമാറ്റുകളിലായി 15,000-ലധികം സ്റ്റോറുകളുടെ ശൃംഖലയും ടെലികോമിൽ 400 ദശലക്ഷത്തിലധികം ഉപഭോക്താക്കളും റീട്ടെയ്ലിൽ 200 ദശലക്ഷത്തിലധികം ഉപഭോക്തൃ അടിത്തറയും ഉണ്ട്.
A demerger and IPO are planned for Jio Financial Services (JFS), a Reliance Industries unit. In a recent analysis, Macquarie Research predicted that JFS, upon listing, will grow to be India’s fifth-largest financial services company.