ഹരിത ഹൈഡ്രജനിലെ നിക്ഷേപം സുഗമമാക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാന സർക്കാർ.
പദ്ധതിക്കായി ഒരു നയരൂപരേഖ, ഇംപ്ലിമെന്റേഷൻ പ്ലാൻ എന്നിവ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ നിക്ഷേപം സുഗമമാക്കുന്നതിനും സംസ്ഥാനത്തെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുന്നതിനുമുള്ള പദ്ധതികൾക്ക് രൂപം നൽകി വരുന്നു. 8,600 മെഗാവാട്ട് പുനരുപയോഗ ഊർജ സാധ്യതയുള്ള കേരളം ഇതിൽ 10 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.
ഉന്നതതല വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകി
കേരള ഹൈഡ്രജൻ ഇക്കോണമി മിഷൻ രൂപീകരിച്ച് ഉന്നതതല വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകി സർക്കാർ മുന്നോട്ട് പോകുകയാണ്. കെ-ഡിസ്കിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ചെയർമാനാണ് വർക്കിംഗ് ഗ്രൂപ്പിന്റെ തലവൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടാതെ വൈദ്യുതി, വ്യവസായം, ജലവിഭവം, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ തലവൻമാരും അംഗങ്ങളാണ്. ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജിയുടെ സിഇഒ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ, എംഡി – കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, എംഡി – ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായം, ഇന്ത്യൻ ഹൈഡ്രജൻ അലയൻസ് എന്നിവയുടെ പ്രതിനിധികൾ എന്നിവരും ഗ്രൂപ്പിന്റെ ഭാഗമാണ്.
വൻകിട കമ്പനികൾ ക്യൂ നിൽക്കുന്നു
പെട്രോനെറ്റ് എൽഎൻജി, എൻടിപിസി, എൽ ആൻഡ് ടി, റിലയൻസ് എനർജി, എയർ പ്രൊഡക്ട്സ്, ഇന്ത്യൻ ഓയിൽ, ഗെയിൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ടാറ്റ, എച്ച്പിസിഎൽ, ബിപിസിഎൽ, ഹൈഡ്രജൻ പ്രോ, ഗ്രീൻസ്റ്റാറ്റ്, അദാനി ഗ്രീൻ എനർജി, ദി. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, വേൾഡ് വൈഡ് വിൻഡ്, കവാസാക്കി, ഇന്നൊവേഷൻ നോർവേ, എയർ പ്രൊഡക്ട്സ്, ലിൻഡെ എന്നീ കമ്പനികൾ കേരളത്തിന്റെ ഗ്രീൻ എനർജി പദ്ധതികളിൽ ആകൃഷ്ടരായിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി അനുകൂലം
സുലഭമായ മഴ, സൗരോർജ്ജം, കാറ്റ്, ഫ്ലോട്ടിംഗ് സോളാർ, കടൽത്തീര വൈദ്യുതി ഉൽപാദനത്തിനുള്ള ജലാശയങ്ങളുടെ സാന്നിധ്യം എന്നിവയുള്ള കേരളം ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് ഭൂമിശാസ്ത്രപരമായി അനുകൂലമായി കണക്കാക്കപ്പെടുന്നു. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു, അതിൽ ഗ്രീൻ ഹൈഡ്രജൻ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
The Kerala government is planning to devise a strategic roadmap, policy formulations, and implementation plans to facilitate investments in the green hydrogen.