ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകകപ്പിന് ഖത്തറിൽ തുടക്കമായിക്കഴിഞ്ഞു. ഫിഫ ലോകകപ്പിന് ഒരു മിഡിൽ ഈസ്റ്റേൺ രാജ്യം ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യം.
ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ലോകകപ്പ്
- 2010 മുതൽ ഏകദേശം 220 ബില്യൺ ഡോളറോളം രൂപ, ലോകകപ്പിനായി ഖത്തർ ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്.
- ഇത് ലോകകപ്പിനായി 2018ൽ റഷ്യ ചെലവഴിച്ചതിന്റെ 15 ഇരട്ടിയാണ്.
- അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിന് മാത്രമായി ഖത്തർ നീക്കിവെച്ചത് 300 ബില്യൺ ഡോളറാണ്.
എന്നാൽ ലോകകപ്പ് അവസാനിക്കുമ്പോൾ, വലിയ സാമ്പത്തിക ലാഭവും ഖത്തറിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആകർഷിക്കുന്ന കായിക മാമാങ്കം, ഖത്തറിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 20 ബില്യൺ ഡോളറിലധികം സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക ടൂർണ്ണമെന്റുകൾ, ഫുഡ് ഓർഡറിംഗ്, ഹോട്ടൽ ബുക്കിംഗുകൾ തുടങ്ങിയവയിലൂടെ വലിയൊരു ശതമാനം വരുമാനം സമ്പദ് വ്യവസ്ഥയിലേയ്ക്ക് ഒഴുകുമെന്നാണ് വിലയിരുത്തുന്നത്.
2022 അവസാനത്തോടെ, ഖത്തറിന്റെ ജിഡിപിയിൽ 4.1% ഉയർച്ചയാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഖത്തറിലെ വൻകിട കമ്പനികൾക്ക് മാത്രമല്ല ലോകകപ്പ് സാമ്പത്തികലാഭമുണ്ടാക്കാൻ പോകുന്നത്. എംഎസ്എംഇ മേഖലയും ഗണ്യമായ വളർച്ച കൈവരിക്കും. ഖത്തറിലെ സ്റ്റാർട്ടപ്പുകളും ലോകകപ്പിൽ നിന്ന് നേട്ടമുണ്ടാക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. ദോഹ ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പായ ആർവെക്സ് (Arvex) ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ വെർച്വൽ റിയാലിറ്റി ടൂറുകൾ നൽകുന്നുണ്ട്. ടെക്നോളജി സ്റ്റാർട്ടപ്പ് sKora, കായിക താരങ്ങളുടെ കഴിവുകൾ, പ്രകടനം എന്നിവ വിലയിരുത്തി അവരുടെ കരിയർ മാപ്പ് തയ്യാറാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. ഖത്തറിന്റെ സുപ്രീം കമ്മിറ്റിയുടെ പ്രത്യേക ലോകകപ്പ് ചലഞ്ചിന്റെ ഭാഗമായി, ലോകകപ്പിന് പിന്തുണയേകുന്ന സ്റ്റാർട്ടപ്പുകൾക്കും, ആശയങ്ങൾക്കും മെന്ററിംഗ്, പരിശീലനം, സാമ്പത്തിക സഹായം എന്നിവ വാഗ്ദാനം ചെയ്തിരുന്നു.
The country has already witnessed $billion in foreign inflows. The Qatar Exchange has been performing well since the beginning of this year except for a fall after April. All because of the World Cup. The country spent $220 billion since 2010 to prepare for the sports event. It is 15 times more than what Russia spent in 2018. Qatar changed its infrastructure – from Doha Metro to building a new airport, a new city, and a new port. It is estimated that Qatar’s GDP would rise by 4.1 per cent by the end of 2022 due to the World Cup.