ക്യാബിൻ ക്രൂവിനു എയർ ഇന്ത്യയുടെ പുതിയ ഗ്രൂമിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ.

കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ക്യാബിൻ ക്രൂ യൂണിഫോം ചട്ടങ്ങൾ പാലിക്കണം.

മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ 40 പേജുകളുള്ള ഒരു സർക്കുലർ പുറത്തിറക്കി.  

  • മതപരമായ മോതിരങ്ങളോ ചരടുകളോ പാടില്ലെന്ന് ക്യാബിൻ ക്രൂവിന് നിർദ്ദേശം നൽകി.
  • കൈത്തണ്ടയിലും കഴുത്തിലും കണങ്കാലിലും മതപരമായ ചരടുകൾ ധരിക്കാൻ പാടില്ല.
  • നരച്ച മുടി പാടില്ലെന്നും സ്വാഭാവികനിറം പതിവായി നൽകണമെന്നും നിർദ്ദേശം പറയുന്നു. ഫാഷൻ നിറങ്ങളും ഹെന്നയും അനുവദനീയമല്ല.
  • കുറച്ച് മുടിയുളള ഭാഗികമായി കഷണ്ടിയുളളവർക്ക് വൃത്തിയായി ഷേവ് ചെയ്ത് കഷണ്ടിയുള്ള രൂപമാകാം. ദിവസവും തല മുണ്ഡനം ചെയ്യണം.
  • ഇതിനുപുറമെ, ദിവസവും ഷേവ് ചെയ്യാനും ഹെയർ ജെൽ പുരട്ടാനും എയർ ഇന്ത്യ പുരുഷ ജീവനക്കാരോട് ആവശ്യപ്പെട്ടു.
  • ക്രൂ കട്ട് അനുവദനീയമല്ല. ഫ്ലൈറ്റിലുടനീളം കറുത്ത യൂണിഫോം ജാക്കറ്റുകൾ ധരിക്കണം. (ബോർഡിംഗ്, സർവീസ്, ഡിപ്ലാനിംഗ് സമയത്ത്).
  • പേഴ്സണൽ ടൈ പിന്നുകൾ അനുവദനീയമല്ല.  പുരുഷന്മാർക്ക് വിവാഹ മോതിരം മാത്രമേ അനുവദനീയമായിട്ടുള്ളൂ. ബ്രേസ്ലെറ്റ് പാടില്ല.

വനിതകൾ മേക്കപ്പിൽ തിളങ്ങണം

ഇൻഡോ-വെസ്റ്റേൺ യൂണിഫോമിനൊപ്പം ബ്ലാക്ക് ബ്ലേസർ ഒഴിവാക്കി.  

വെയ്സ്റ്റ്കോട്ടിനൊപ്പം Cardigan ധരിക്കരുത്.

  • സാരിയും ഇൻഡോ വെസ്റ്റേൺ യൂണിഫോമും ഉള്ള ഫ്ലൈറ്റ് ഡ്യൂട്ടിക്ക് Calf-length stockings നിർബന്ധമാണ്.
  • കമ്പനി നൽകുന്ന കറുത്ത Cardigan ബോർഡിംഗിനും ഡിപ്ലാനിംഗിനും ധരിക്കാം (ശീതകാല മാസങ്ങളിൽ മാത്രം).
  • സ്കിൻ ടോണുമായി പൊരുത്തപ്പെടുന്ന ഫൗണ്ടേഷനും കൺസീലറുകളും നിർബന്ധമാണെന്നും ഗൈഡ്ലൈൻസ് പറയുന്നു.
  • ഐഷാഡോ, ലിപ്സ്റ്റിക്കുകൾ, നെയിൽ പെയിന്റ്, ഹെയർ ഷെയ്ഡ് കാർഡുകൾ എന്നിവ യൂണിഫോം അനുസരിച്ച് കർശനമായി പാലിക്കണം.
  • ഈ നാലിലും വ്യക്തിഗത ഷേഡുകൾ, ഉൽപ്പന്നങ്ങൾ അനുവദനീയമല്ല. കമ്പനിയുടെ ഷേഡ് കാർഡുകൾ ഉപയോഗിക്കണം. ഷേഡ് കാർഡിൽ നിന്നുള്ള നെയിൽ പെയിന്റ് നിറങ്ങൾ യൂണിഫോമുമായി പൊരുത്തപ്പെടണം.
  • കമ്മലുകൾ പ്രത്യേകിച്ച് അലങ്കാരമില്ലാതെ വൃത്താകൃതിയിൽ മാത്രം. സ്വർണ്ണവും ഡയമണ്ട് സ്റ്റഡുകളും അനുവദനീയമാണ്. മുത്തുകൾ അനുവദനീയമല്ല. ഒരു ചെറിയ ബിന്ദി സാരി ധരിക്കുമ്പോൾ മാത്രം അനുവദനീയമാണ് .
  • 1 സെന്റീമീറ്റർ വീതിയുള്ള രണ്ട് മോതിരങ്ങൾ സ്ത്രീ ജീവനക്കാർക്ക് അനുവദനീയമാണ്. ഓരോ കൈയിലും ഒന്ന് ധരിക്കാം. ഡിസൈനും കല്ലുകളും ഇല്ലാതെ സ്വർണ്ണത്തിലോ വെള്ളിയിലോ ഉള്ള ഒരു നേർത്ത വള മാത്രമേ ധരിക്കാൻ പാടുള്ളൂ. ബ്രേസ്ലെറ്റ് പാടില്ല.
  • കമ്പനി ഹെയർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മുടി വൃത്തിയിലും സ്റ്റൈലിലും ആയിരിക്കണം.

Air India issues 40-page grooming guidelines for cabin crew. The male crew must wear black uniform jackets throughout the flight. Personal tie pins are not allowed. Those with a receding hairline can opt for a bald look. The male crew must use hair gel. The female crew must wear complete makeup for all flight duties.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version