Farmers Fresh Zone
കാർഷികോൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ കണ്ണിയായി പ്രവർത്തിക്കുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ഫാർമേഴ്‌സ് ഫ്രഷ് സോൺ (Farmers Fresh Zone).
ഈ സ്റ്റാർട്ടപ്പ്, ഗ്രാമീണ കർഷകരെ നഗരങ്ങളിലടക്കമുള്ള ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. പച്ചക്കറികൾ ഉൾപ്പെടെ കർഷകരുടെ കൃഷിയിടത്തിൽ നിന്ന് ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുകയെന്നതാണ് പ്രധാനമായും സ്റ്റാർട്ടപ് ലക്ഷ്യമിടുന്നത്.
കാർഷികോൽപന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ച് അവബോധമുള്ള ഒരു കൂട്ടം ഉൽപ്പാദകരുമായി ചേർന്ന് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുണ്ടാക്കാൻ പരിശീലനം നൽകുന്നതു മുതൽ, ഇങ്ങനെയുള്ള പ്രോഡക്റ്റുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങളിൽ സ്റ്റാർട്ടപ്പിന്റെ സാന്നിധ്യമുണ്ട്.
വിളവെടുപ്പിനുശേഷം കുറഞ്ഞത് 20 മണിക്കൂറിനുള്ളിൽ കാർഷികോൽപ്പന്നം ആവശ്യക്കാരിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളിലേയ്ക്ക് ആരോഗ്യകരവും, സുരക്ഷിതവുമായ ഭക്ഷണമെത്തിക്കുന്നതോടൊപ്പം, ഗുണമേന്മ ഉറപ്പുനൽകുന്ന ഒരു ഉൽപ്പാദന സംവിധാനം വളർത്തിയെടുക്കുകയുമാണ് സ്റ്റാർട്ടപ്പ് ചെയ്യുന്നത്. ആര് കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, അതിന്റെ സമാഹരണം, വിതരണം മുതൽ ഏറ്റവുമൊടുവിൽ ഉപയോക്താവിലേക്കെത്തുന്നതു വരെ കൈകാര്യം ചെയ്യുന്ന ഒരു ഫുൾസ്റ്റാക്ക് സൊല്യൂഷനാണ് ഫാർമേഴ്സ് ഫ്രഷ് സോൺ വികസിപ്പിച്ചിരിക്കുന്നത്. unit level traceability സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്റ്റാർട്ടപ്പ് ഇത് സാധ്യമാക്കുന്നത്.

ഫൗണ്ടിംഗ് ടീം
പ്രദീപ്. പി.എസ് ആണ് ഫാർമേഴ്‌സ് ഫ്രഷ് സോണിന്റെ ഫൗണ്ടർ. 80 മുതൽ 100 വരെയടങ്ങുന്ന ടീമാണ് സ്റ്റാർട്ടപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
ക്ലയന്റുകൾ
കർഷകർ, വിതരണക്കാർ തുടങ്ങിയവരുൾപ്പെടെ പതിനഞ്ച് ലക്ഷത്തിലധികം ക്ലയന്റുകളാണ് ഫാർമേർസ് ഫ്രഷ് സോണിനുള്ളത്.
അംഗീകാരങ്ങൾ
കൈരളിയുടെ ബെസ്റ്റ് സ്റ്റാർട്ടപ്പ് അവാർഡ്, മീഡിയ വൺ യംഗ് എന്റർപ്രണർ അവാർഡ്, ഫിക്കിയുടെ (FICCI) മോസ്റ്റ് ഇന്നവേറ്റീവ് സ്റ്റാർട്ടപ്പ് അവാർഡ്, ഔട്ട്സ്റ്റാന്റിംഗ് എന്റർപ്രണർ അവാർഡ് എന്നിവ ലഭിച്ചു.
ഭാവി പദ്ധതികൾ, ഫണ്ടിംഗ്
എല്ലാവരിലേക്കും ശുദ്ധവും, ആരോഗ്യകരവുമായ ഭക്ഷണമെത്തിക്കുകയെന്ന ആശയത്തിലാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 100 കോടി ആളുകളിലേക്ക് ഈ ദൗത്യം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. Build From Kerala For the Globe എന്നതാണ് മുഖ്യ അജണ്ട. പ്രീ സീരീസ് ഫണ്ടിംഗിൽ 11 കോടി സമാഹരിച്ചിട്ടുണ്ട്. നിലവിൽ ആറ് നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്, ഒരു വർഷത്തിനുള്ളിൽ 13 നഗരങ്ങളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.