പുതിയ ഫീച്ചറുകളും, കളർ സ്കീമുമായി ടിഗോർ ഇവി വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് തയ്യാറെടുക്കുന്നു. നിലവിലെ ടിഗോർ ഇവി ഉടമകൾക്ക്, ഡിസംബർ 20 മുതൽ പുതിയ അപ്ഡേഷനുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
സോഫ്റ്റ്വെയർ അപ്ഡേഷൻ ചെയ്താൽ, ഈ ഫീച്ചറുകളിൽ ചിലത് ഫ്രീയായി ലഭിക്കുകയും ചെയ്യും. എക്സ്ഇ, എക്സ്ടി, എക്സ് ഇസഡ് പ്ലസ്, എക്സ് ഇസഡ് പ്ലസ് ലക്സ് (XE, XT, XZ+ & XZ+ Lu) എന്നിങ്ങനെ നാലു വ്യത്യസ്ത വേരിയന്റുകളിലാണ് വാഹനമിറങ്ങുന്നത്.
ഇവയ്ക്ക് യഥാക്രമം, 12.49 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്.

പുതിയ ഫീച്ചറുകളെന്തെല്ലാം?
- കണക്ടഡ് കാർ ടെക്നോളജി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്.
- 7.0 ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തോടുകൂടിയ, ഡ്യുവൽ ടോൺ ഡാഷ്ബോർഡ്, വാഹനത്തിന്റെ സവിശേഷതയാണ്.
- ലതറേറ്റ് അപ്ഹോൾസറി, ലതർ റാപ്പിഡ് സ്റ്റിയറിങ് വീൽ, മൾട്ടി മോഡ് ഡ്രൈവ്, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ടയർ പ്രഷർ മോണിറ്ററിങ്, ടയർ പങ്ച്ചർ കിറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളും സാങ്കേതികവിദ്യകളുമെല്ലാം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
- സിഗ്നേച്ചർ ടീൽ ബ്ലൂ, ഡേടോണ ഗ്രേ (Signature Teal Blue and Daytona Grey) എന്നീ രണ്ടു നിറങ്ങളാണ് ടിയോഗോയുടെ ആദ്യ മോഡലിനുള്ളത്.

എന്നാൽ മാഗ്നെറ്റിക് റെഡ് കളറിലാണ് പുതിയ പതിപ്പെത്തുന്നത്. ടാറ്റയുടെ തന്നെ പുതിയ ഇവിയായ നെക്സോണിൽ പോലുമില്ലാത്ത നൂതന ക്രൂയിസ് കൺട്രോൾ സംവിധാനവും വാഹനത്തിനുണ്ട്. ഒറ്റ ചാർജിൽ 315 കിലോമീറ്റർ റേഞ്ച് വരെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ടാറ്റ മോട്ടോഴ്സ് ടിയാഗോ EV ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ച് ഇവന്റിൽ, ടിഗോർ ഇവി പിന്നീട് അപ്ഡേറ്റ് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.