അല്ലേയല്ലെന്ന് പറയുകയാണ് സഞ്ജിത്ത് കൊണ്ടാ ഹൗസ് (Sanjith Konda House) എന്ന 22കാരൻ. പണം സമ്പാദിക്കാനോ ശതകോടീശ്വരനാകാനോ ഉള്ള ഏക മാർഗം കോളേജ് ബിരുദമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് തെറ്റാണെന്ന് ‘Dropout Chaiwala’എന്ന മില്യൺഡോളർ സ്റ്റാർട്ടപ്പിന്റെ ഉടമയായ സഞ്ജിത്ത് തെളിയിക്കും.
MBA പഠിക്കാൻ പോയി, ചായക്കട തുടങ്ങി!
ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പറിച്ചുനട്ട ജീവിതമാണ് സഞ്ജിത്തിന്റേത്. ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിൽ (La Trobe University) ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിൽ ബിരുദം നേടാനാകാതെ വന്നപ്പോഴാണ് സഞ്ജിത്ത് മെൽബണിൽ ‘ഡ്രോപ്പ്ഔട്ട് ചായ്‌വാല’ സ്ഥാപിച്ചത്. ബിസിനസ് പഠിക്കാൻ പോയവൻ ചായ്വാല ആയെന്ന് നെറ്റി ചുളിച്ചവർക്കുളള മറുപടിയായിരുന്നു മില്യൺ ഡോളർ മൂല്യത്തിലേക്കുയർന്ന സ്റ്റാർട്ടപ്പ് സംരംഭം. തന്റെ അമ്മയുടെ ചായയോടുള്ള ഇഷ്ടമാണ് മെൽബണിലെ തെരുവുകളിലേക്ക് സഞ്ജിത്ത് കൊണ്ടുപോയത്. മെൽബണിലെ ആദ്യത്തെ സ്ട്രീറ്റ് ചായ എന്നൊക്കെ ഡ്രോപ്പ്ഔട്ട് ചായ്വാലയെ വിശേഷിപ്പിക്കാം. കോഫി കുടിക്കാൻ ഇഷ്ടമുളള മെൽബൺകാരെ തനി നെല്ലൂർ സ്റ്റൈലിൽ ചായയും സമോസയും കഴിക്കാൻ പഠിപ്പിച്ചത് ഡ്രോപ്പ്ഔട്ട് ചായ്വാലയാണ്.
മാസ വരുമാനം 5.2 കോടി രൂപ
ഒരു വർഷത്തിനുള്ളിൽ സഞ്ജിത്ത് തന്റെ ബിസിനസ്സ് ഒരു ദശലക്ഷം ഡോളർ കമ്പനിയാക്കി മാറ്റി. ‘ഡ്രോപ്പ്ഔട്ട് ചായ്‌വാല’യുടെ മാസ വരുമാനം ഏകദേശം 5.2 കോടി രൂപയാണ് (ഏകദേശം 1 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ). ടാക്സും മറ്റ് ചിലവുകളും കഴിഞ്ഞാൽ ലാഭം ഏകദേശം 20 ശതമാനം ആയിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പാർട്ട് ടൈം ജോലികൾ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും വരുമാനം വർധിപ്പിക്കുന്നതിനായി ഡ്രോപ്പ്ഔട്ട് ചായ്‌വാല കൂടെക്കൂട്ടിയിട്ടുണ്ട്. ഇപ്പോൾ മെൽബണിലെ എലിസബത്ത് ഏരിയയിലെ തിരക്കേറിയ തെരുവുകളിൽ, ഇന്ത്യക്കാരും തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരുമൊക്കെ അവരുടെ പ്രിയപ്പെട്ട പ്രഭാത പാനീയമായി ചായ ആസ്വദിക്കുന്നത് കാണാം. കരിയർ ആരംഭിക്കുന്നതിന് വിദ്യാഭ്യാസം ഒരു അടിസ്ഥാന അടിത്തറ നൽകിയേക്കാം, എന്നാൽ അത് മാത്രമല്ല നിങ്ങളുടെ കരിയറിനെ നിർണയിക്കുന്നത്. ഇത് പറയാൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് ഡ്രോപ്പ്ഔട്ടായ സഞ്ജിത്തിനല്ലാതെ മറ്റാർക്ക് കഴിയും.
When Sanjith Konda House left for Australia to study business administration, he seldom imagined he would drop the course and start his business there. The 22-year-old, who is known for his ‘Dropout Chaiwala’ tea stall in Melbourne, says his parents were initially shocked to know about this.