ഇന്റർലോക്ക് ടൈലുകൾ മുതൽ ഫർണ്ണിച്ചറുകൾ വരെ എന്നാകും സിദ്ധാർത്ഥ് എന്ന സോഷ്യോപ്രണറിന്റെ മറുപടി.
സംഭവം സത്യമാണ്. തന്റെ കാർബൺ ആൻഡ് വെയ്ൽ (carbon&whale) എന്ന സ്റ്റാർട്ടപ്പിലൂടെ സിദ്ധാർത്ഥ് ഇത് തെളിയിക്കുകയാണ്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്, ഉപയോഗശൂന്യമായ ബാഗുകൾ, ഫുഡ് കണ്ടെയ്നറുകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ നിന്ന് ഇന്റർലോക്ക് ടൈലുകളും, ഫർണ്ണിച്ചറുകളും നിർമ്മിക്കുന്നു.
ഡെൽഹി ടു കേരള
പരിസ്ഥിതിയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഉള്ളിൽ തികഞ്ഞ പ്രകൃതിസ്നേഹിയായ സിദ്ധാർത്ഥ്, ഡെൽഹിയിലെ ജോലിയുപേക്ഷിച്ച് കേരളത്തിലേക്ക് വണ്ടി കയറിയത്. നാടാകെ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇഷ്ടികയും, ടൈലുകളും എങ്ങനെ നിർമ്മിക്കുമെന്ന അന്വേഷണമായിരുന്നു പിന്നീട്. ഇതിനായി SCTIMST(Sree Chitra Tirunal Institute for Medical Sciences and Technology), CSIR (Council of Scientific & Industrial Research) CIPET (Central Institute of Petrochemicals Engineering & Technology) തുടങ്ങിയ സ്ഥാപനങ്ങളെ സമീപിച്ചു. SCTIMST, CIPET എന്നിവ ആശയത്തിൽ താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് കാർബൺ ആന്റ് വെയ്ൽ എന്ന സ്റ്റാർട്ടപ്പ് പിറവിയെടുക്കുന്നത്.
അമ്മയുടെ സ്മരണകളിൽ
ചെറുപ്പം തൊട്ടേ ബീച്ചുകൾ വളരെ ഇഷ്ടമായിരുന്നു. വേനൽക്കാല അവധിയ്ക്ക് ഡെൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം അമ്മ ബീച്ചിൽ കൊണ്ടുപോകുമായിരുന്നു. 2018ലാണ് അമ്മ മരിക്കുന്നത്. പിന്നീട് ബീച്ചിൽ പോകുമ്പോഴെല്ലാം അമ്മയുടെ ഓർമ്മകളാണ്.
വേരുകൾ കൊച്ചിയിൽ
കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റ് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് ഫർണ്ണിച്ചറുകളുണ്ടാക്കുന്ന സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രാദേശിക വെന്റർമാരിൽ നിന്നുമാണ് റീസൈക്ലിംഗിന് വിധേയമാക്കിയ പ്ലാസ്റ്റിക് ശേഖരിക്കുന്നത്.
നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള മിഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരം ഇതിനോടകം സ്റ്റാർട്ടപ്പ് നേടിക്കഴിഞ്ഞു. കൊച്ചി മെട്രോ റെയിൽ (KMRL) കൊച്ചിൻ സ്മാർട്ട് മിഷൻ (CSML) എന്നിവയാണ് പ്രധാന ക്ലയന്റുകൾ.
സിദ്ധാർത്ഥ് ആണ് സ്റ്റാർട്ടപ്പിന്റെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത്. കോ ഫൗണ്ടർ സൂരജ് വർമ്മ പ്രോഡക്ട് ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കൊച്ചി നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗ യോഗ്യമാക്കാൻ ‘#declutterkochi’ എന്ന പേരിലുള്ള കാമ്പെയ്നും അടുത്തിടെ സ്റ്റാർട്ടപ്പ് ആരംഭിച്ചിട്ടുണ്ട്.
Furniture’s and tiles Out Of Plastic Waste, — Story of the Malayalee Startup named Carbon & Whale
Also Read: കാലാവസ്ഥാ ഭീഷണി: 30 ലക്ഷം നേടി സ്റ്റാർട്ടപ്പുകൾ | ഓൺലൈനിലെ ആക്രി