Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാലിന്യവും പ്രൊഡക്റ്റാണ്
Startups

മാലിന്യവും പ്രൊഡക്റ്റാണ്

News DeskBy News Desk29 November 2022Updated:3 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
വലിച്ചെറിയുന്ന വെയിസ്റ്റ് കൊണ്ട് ടൈലും, ഫർണിച്ചറും! അറിയണം ഈ മലയാളി സ്റ്റാർട്ടപ്പിനെ | Carbon & Whale

പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് എന്തൊക്കെയുണ്ടാക്കാം?

ഇന്റർലോക്ക് ടൈലുകൾ മുതൽ ഫർണ്ണിച്ചറുകൾ വരെ എന്നാകും സിദ്ധാർത്ഥ് എന്ന സോഷ്യോപ്രണറിന്റെ മറുപടി.

സംഭവം സത്യമാണ്. തന്റെ കാർബൺ ആൻഡ് വെയ്ൽ (carbon&whale) എന്ന സ്റ്റാർട്ടപ്പിലൂടെ സിദ്ധാർത്ഥ് ഇത് തെളിയിക്കുകയാണ്. ‌കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്, ഉപയോഗശൂന്യമായ ബാഗുകൾ, ഫുഡ് കണ്ടെയ്നറുകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ നിന്ന് ഇന്റർലോക്ക് ടൈലുകളും, ഫർണ്ണിച്ചറുകളും നിർമ്മിക്കുന്നു.

ഡെൽഹി ടു കേരള

പരിസ്ഥിതിയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഉള്ളിൽ തികഞ്ഞ പ്രകൃതിസ്നേഹിയായ സിദ്ധാർത്ഥ്, ഡെൽഹിയിലെ ജോലിയുപേക്ഷിച്ച് കേരളത്തിലേക്ക് വണ്ടി കയറിയത്. നാടാകെ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇഷ്ടികയും, ടൈലുകളും എങ്ങനെ നിർമ്മിക്കുമെന്ന അന്വേഷണമായിരുന്നു പിന്നീട്. ഇതിനായി SCTIMST(Sree Chitra Tirunal Institute for Medical Sciences and Technology), CSIR (Council of Scientific & Industrial Research) CIPET (Central Institute of Petrochemicals Engineering & Technology) തുടങ്ങിയ സ്ഥാപനങ്ങളെ സമീപിച്ചു. SCTIMST, CIPET എന്നിവ ആശയത്തിൽ താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് കാർബൺ ആന്റ് വെയ്ൽ എന്ന സ്റ്റാർട്ടപ്പ് പിറവിയെടുക്കുന്നത്.

അമ്മയുടെ സ്മരണകളിൽ

ചെറുപ്പം തൊട്ടേ ബീച്ചുകൾ വളരെ ഇഷ്ടമായിരുന്നു. വേനൽക്കാല അവധിയ്ക്ക് ‍ഡെൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം അമ്മ ബീച്ചിൽ കൊണ്ടുപോകുമായിരുന്നു. 2018ലാണ് അമ്മ മരിക്കുന്നത്. പിന്നീട് ബീച്ചിൽ പോകുമ്പോഴെല്ലാം അമ്മയുടെ ഓർമ്മകളാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ തീരങ്ങൾ കാണുമ്പോഴെല്ലാം സങ്കടം തോന്നിയിട്ടുണ്ട്. ഇതു തന്നെയാണ് കാർബൺ ആന്റ് വെയ്ൽ എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് പ്രചോദനമായതും, സിദ്ധാർത്ഥ് പറയുന്നു..

വേരുകൾ കൊച്ചിയിൽ

കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റ് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് ഫർണ്ണിച്ചറുകളുണ്ടാക്കുന്ന സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രാദേശിക വെന്റർമാരിൽ നിന്നുമാണ് റീസൈക്ലിംഗിന് വിധേയമാക്കിയ പ്ലാസ്റ്റിക് ശേഖരിക്കുന്നത്.

നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള മിഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരം ഇതിനോടകം സ്റ്റാർട്ടപ്പ് നേടിക്കഴിഞ്ഞു. കൊച്ചി മെട്രോ റെയിൽ (KMRL) കൊച്ചിൻ സ്മാർട്ട് മിഷൻ (CSML) എന്നിവയാണ് പ്രധാന ക്ലയന്റുകൾ.
സിദ്ധാർത്ഥ് ആണ് സ്റ്റാർട്ടപ്പിന്റെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത്. കോ ഫൗണ്ടർ സൂരജ് വർമ്മ പ്രോഡക്ട് ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കൊച്ചി നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗ യോഗ്യമാക്കാൻ ‘#declutterkochi’ എന്ന പേരിലുള്ള കാമ്പെയ്‌നും അടുത്തിടെ സ്റ്റാർട്ടപ്പ് ആരംഭിച്ചിട്ടുണ്ട്.

Furniture’s and tiles Out Of Plastic Waste, — Story of the Malayalee Startup named Carbon & Whale

Also Read: കാലാവസ്ഥാ ഭീഷണി: 30 ലക്ഷം നേടി ‌സ്റ്റാർട്ടപ്പുകൾ | ഓൺലൈനിലെ ആക്രി

banner Delhi Enviornment Enviornment Protection furniture furniture market furniture retail India kerala startup kerala startups startup startup ecosystem Startup India startup news startups tech startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil