ജീവനക്കാർ പ്രസവിക്കേണ്ടെന്ന് ആപ്പിളും ഫേസ്ബുക്കും ഗൂഗിളും പറയുമോ? To know more about egg-freezing
Things you should know about egg freezing
എംപ്ലോയി എൻഗേജ്മെന്റിന് ന്യൂജെൻ കാലത്ത് കമ്പനികൾ പ്രത്യേകശ്രദ്ധ നൽകാറുണ്ട്. പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജീവനക്കാർക്ക് പലവിധ ആനൂകൂല്യങ്ങളും പ്രോത്സാഹനങ്ങളും പല രൂപത്തിലും ലഭിക്കും. ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വൻകിട ടെക് കമ്പനികളും ഇക്കാര്യത്തിൽ ഒരുപടി മുൻപിലാണ്. സൗജന്യമായി ബിയർ നൽകുന്നതിൽ തുടങ്ങി വിനോദയാത്രകളും കാറുകളും അത്യാവശ്യം നീണ്ട പ്രസവാവധി, മരണശേഷമുളള ആനുകൂല്യങ്ങൾ തുടങ്ങി വിവിധ ആനൂകൂല്യങ്ങളാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സത്രീ ജീവനക്കാർക്ക് കമ്പനികൾ oocyte cryopreservation അഥവാ egg-freezing നുളള അവസരം നൽകുന്നുവെന്നതാണ്.
ഈ തീരുമാനം വന്നപ്പോൾ തന്നെ വിവാദങ്ങളുയർന്നിരുന്നു.
ജീവനക്കാർക്ക് അവരുടെ സമയക്രമം അനുസരിച്ച് കുടുംബാസൂത്രണത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് നയം എന്ന് ഒരു ഭാഗം വാദിക്കുന്നു. എന്നാൽ കുടുംബത്തേക്കാൾ ജോലിയാണ് പ്രധാനം എന്ന സന്ദേശം ഈ നയം നൽകുന്നതായി വിമർശകർ പറയുന്നു. സ്ത്രീകളെ അവരുടെ ജോലിയിൽ തളച്ചിടാൻ പ്രേരിപ്പിക്കുന്നുവെന്നും വിമർശനമുയരുന്നു. സ്ത്രീകൾ അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രസവം വൈകിപ്പിക്കുന്ന പ്രവണതയെ പിന്തുണയ്ക്കുന്നതാണ് ഈ സമീപനമെന്നാണ് മറ്റൊരു ആക്ഷേപം.എന്നാൽ 20-കളിൽ കുട്ടികളെ ആഗ്രഹിക്കാത്ത ചെറുപ്പക്കാരായ സ്ത്രീ ജീവനക്കാരെ സഹായിക്കാനാണ് ഈ ആനുകൂല്യമെന്ന് കമ്പനികൾ പറയുന്നു. പ്രസവം വൈകുമ്പോൾ ഉണ്ടാകുന്ന എല്ലാ അപകടസാധ്യതകളും മുന്നിൽകണ്ട് 30-കളിലും ചിലപ്പോൾ 40-കളിലും ഉളള പ്രസവത്തിന്റെ വൈഷമ്യങ്ങൾ ഒഴിവാക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്നാണ് കമ്പനികളുടെ വാദം. എഗ് ഫ്രീസിംഗിനായി ജീവനക്കാർക്ക് പ്രത്യേക ഇൻസെന്റിവുകൾ നൽകാനും കമ്പനികൾ ശ്രദ്ധിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പതിറ്റാണ്ടുകളായി, EGG ഫ്രീസുചെയ്യുന്നത് ഒരു പരീക്ഷണ പ്രക്രിയയായിരുന്നു. മെഡിക്കൽ ആവശ്യങ്ങൾക്കായി മാത്രമായിരുന്നു. സ്വാഭാവികഗർഭധാരണം സാധ്യമല്ലാത്ത കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാത്രമായി ഇത് നിർണയിക്കപ്പെട്ടിരുന്നു. 2012-ൽ, അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്റ്റീവ് മെഡിസിൻ, എഗ് ഫ്രീസിംഗിൽ നിന്ന് പരീക്ഷണാത്മകമെന്ന ലേബൽ എടുത്തുകളഞ്ഞു. ഇൻ-വിട്രോ ഫെർട്ടിലൈസേഷന് വേണ്ടി എഗ് സുരക്ഷിതവും ഫലപ്രദവുമായി സൂക്ഷിക്കാൻ തക്കവിധം ടെക്നോളജി വികസിച്ചിരുന്നു.
ഇതിന് ശേഷം വെറും രണ്ട് വർഷം മാത്രമേയെടുത്തുളളൂ സിലിക്കൺ വാലി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് എഗ് ഫ്രീസുചെയ്യാൻ അവസരമൊരുക്കി. ഗൂഗിളും ആപ്പിളും ഉൾപ്പെടെയുള്ള കമ്പനികളും ഇത് പിന്തുടരാൻ തുടങ്ങി. 2014-ൽ, ഫെയ്സ്ബുക്ക് സിഒഒ ആയിരുന്ന ഷെറിൽ സാൻഡ്ബെർഗ് ആണ് ഫേസ്ബുക്കിൽ ഈ നയത്തിന് ചുക്കാൻ പിടിച്ചത്. വിർജിൻ ഗ്രൂപ്പ് സിഇഒ റിച്ചാർഡ് ബ്രാൻസണും ഈ ആശയം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അടിസ്ഥാനപരമായി, ജീവനക്കാർക്ക് അത് ആവശ്യമുള്ളതുകൊണ്ടാണ് കമ്പനികൾ ഇത് ചെയ്യുന്നത്, അതിലുപരി ബിസിനസ്സിന് നല്ലതാണ് എന്നതും ഇതിൽ കാരണമാകുന്നതായി നിയമ വിദഗ്ധയും കോർപ്പറേറ്റ് ലോകത്തെ ഫെർട്ടിലിറ്റി പോളിസികളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ മേരി ആൻ മേസൺ പറയുന്നു.
ഒരു മുഴുവൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ഇപ്പോൾ എഗ് ഫ്രീസിംഗിന് പിന്നാലെയുണ്ട്. Prelude, Extend Fertility എന്നിവ പോലുള്ള കമ്പനികൾ ഈ രംഗത്ത് സജീവമായുണ്ട്. ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ എക്സ്ട്രാക്ഷനും പ്രിസർവേഷനും മുതൽ വേർതിരിച്ചെടുക്കൽ പ്രക്രിയയും ബീജസങ്കലനവും വരെയുണ്ട്. ചെലവ് പലപ്പോഴും 10,000 ഡോളറിന് മുകളിലാണ്. സ്ത്രീകളെ അവരുടെ ജീവിതത്തിൽ കൂടുതൽ തിരഞ്ഞെടുപ്പുകൾ നടത്താൻ ശാക്തീകരിക്കുന്ന നയമെന്ന് ഒരു വാദവും നയം തെറ്റായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് മറുവാദവും സജീവമാകുമ്പോൾ ജോലിയും കുടുംബജീവിതവും ഒരുപോലെ പ്രധാനമാണ് എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് ഒരു ന്യൂനപക്ഷമെങ്കിലും അവകാശപ്പെടുന്നു.
In the corporate world, egg freezing is the new norm. Many companies like Apple, Google, and Facebook offer their female employees an option to freeze their eggs so that they can do family planning at their pace and convenience. The scheme has been introduced following the larger demographic trend of millennial women delaying childbirth to focus on careers. They do not want children in their 20s, at the same time, do not want to face childbirth risks in their 30s and 40s. According to these corporations, a policy like this would help them.