15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ ഉപേക്ഷിക്കാനുളള കേന്ദ്രസർക്കാർ തീരുമാനം  ഗതാഗത മേഖലയെ പരിസ്ഥിതി സൗഹൃദമാക്കാൻ ലക്ഷ്യമിടുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രം കഴി‍ഞ്ഞ ദിവസമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ  നയം പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നിന് ശേഷം 15 വർഷം പൂർത്തിയാക്കിയ സർക്കാർ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കി നൽകില്ല. പുതിയ നയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുളള അഭിപ്രായങ്ങൾ 30 ദിവസത്തിനുളളിൽ രേഖപ്പെടുത്താം. 15 വർഷം പൂർത്തിയാക്കിയ കേന്ദ്ര സർക്കാരിന്റെ എല്ലാ വാഹനങ്ങളും റദ്ദാക്കുമെന്നും പുതിയ നയം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ടെന്നും  ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.  രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് മൂന്ന് വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളെങ്കിലും ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

കെഎസ്ആർടിസിയും പൊളിക്കും

നയം നടപ്പിലാകുന്നതോടെ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് സംവിധാനങ്ങൾക്കും ഇത് ബാധകമാകും. കെഎസ്ആർടിസിയുടെ ആണ്ടുകൾ പഴക്കമുളള വാഹനങ്ങളും ഇതോടെ ഉപേക്ഷിക്കേണ്ടി വരും. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി എന്നറിയപ്പെടുന്ന വോളണ്ടറി വെഹിക്കിൾ ഫ്ലീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം 2021 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിക്കാൻ ഈ സംരംഭത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഡൽഹിയിൽ നേരത്തെ തുടങ്ങി

ഡൽഹി-എൻ‌സി‌ആറിൽ, 15 വർഷം പഴക്കമുള്ള ഗ്യാസോലിൻ വാഹനങ്ങളും  10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഉപയോഗിക്കുന്നത് 2018 ഒക്ടോബറിൽ സുപ്രീം കോടതി നിരോധിച്ചിരുന്നു. വാഹനങ്ങൾ നശിപ്പിക്കുന്നതിനുള്ള പൊളിക്കൽ നയം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലത്ത് പാർക്ക് ചെയ്യുന്നത് 2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നു.

Centre to scrap government vehicles that are more than 15 years old. It is part of its efforts to remove outdated government vehicles. The government issued a draft regarding it. This will be effective from April 1, 2023

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version