NDTVസ്ഥാപകരും പ്രമോട്ടർമാരുമായ രാധിക റോയ്, പ്രണോയ് റോയ് എന്നിവരുടെ രാജിയോടെ എൻഡിടിവിയിൽ അദാനിയുടെ സമ്പൂർണ ആധിപത്യത്തിന് വഴിയൊരുങ്ങുന്നു. RRPR ഡയറക്ടർമാരായ രാധികയുടെയും പ്രണോയ് റോയിയുടെയും രാജി പുതിയ NDTV ബോർഡ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (NDTV) പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമാണ് RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (RRPR). RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് NDTVയിൽ 29.18% ഓഹരികളാ ണുണ്ടായിരുന്നത്, ഇത് അദാനി ഗ്രൂപ്പ് ഏറ്റടുത്തു.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യലിലേക്കായിരുന്നു ഓഹരി കൈമാറ്റം. അദാനി ഗ്രൂപ്പിന്റെ AMG മീഡിയ നെറ്റ്വർക്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് VCPL അഥവാ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ്. RRPR ഹോൾഡിംഗ്സ്, വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തോടെയാണ് 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് എൻഡിടിവിയിൽ സ്വന്തമാക്കിയത്. ഇതോടെയാണ് എൻഡിടിവിയുടെ നിലവിലുള്ള ദീർഘകാല പ്രൊമോട്ടർമാരും മാനേജ്മെന്റും കമ്പനിയിൽ നിന്ന് പുറത്തുപോയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ NDTV ഏറ്റെടുക്കൽ പൂർത്തിയായി.
ഓപ്പൺ ഓഫർ ഡിസം.5 വരെ
Sanjay Pugalia, Senthil Chengalvarayan, സുദീപ്ത ഭട്ടാചാര്യ എന്നിവരെ RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡിൽ പുതിയ ഡയറക്ടർമാരായി നിയമിച്ചു. NDTVയുടെ പൊതു ഓഹരി ഉടമകളിൽ നിന്ന് 26 ശതമാനം ഓഹരികൾക്കായി ഒരു ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. നവംബർ 22 ന് ആരംഭിച്ച ഓപ്പൺ ഓഫറിൽ ഇതുവരെ 5.3 ദശലക്ഷം ഓഹരികൾ അല്ലെങ്കിൽ 16.7 ദശലക്ഷം ഓഹരികളുടെ ഇഷ്യു വലുപ്പത്തിന്റെ 31.78 ശതമാനം ഓഹരി ഉടമകൾ ടെൻഡർ ചെയ്തു. ഓപ്പൺ ഓഫർ ഡിസംബർ അഞ്ചിനാണ് അവസാനിക്കുന്നത്.
Also Read:
അദാനിയുടെ വിജയം പൂർണമാകുമോ?
BSE വെബ്സൈറ്റ് പ്രകാരം പ്രണോയ് റോയ് എൻഡിടിവിയുടെ ചെയർപേഴ്സണും രാധിക റോയ് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ഈ വർഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് RRPR ഹോൾഡിംഗ്സിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. അദാനി ഗ്രൂപ്പിന് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ, ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എൻഡിടിവി മാനേജ്മെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിനെ പ്രാപ്തരാക്കും. എൻഡിടിവിയിൽ രാധികയ്ക്കും പ്രണോയ് റോയ്ക്കും 32.26 ശതമാനം ഓഹരിയുണ്ട്.
NDTV’s Radhika and Prannoy Roy resign. The new NDTV board accepted their resignations as directors of RRPR Holding Pvt Ltd. RRPR Holding is the promoter of NDTV