രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലായി ഒല ഇലക്ട്രിക് പതിനാല് പുതിയ എക്സ്പീരിയൻസ് സെന്ററുകൾ തുറന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ 200-ലധികം എക്സ്പീരിയൻസ് സെന്ററുകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. ബെംഗളൂരുവിൽ മൂന്ന്, പൂനെയിൽ രണ്ട്, അഹമ്മദാബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ഡൽഹി, ഹൈദരാബാദ്, കോട്ട, നാഗ്പൂർ, റാഞ്ചി, വഡോദര എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളും വീതമാണ് തുറന്നിരിക്കുന്നത്.
രാജ്യത്തുടനീളം 50ലധികം എക്സ്പീരിയൻസ് സെന്ററുകളുമായി മികച്ച ഓഫ് ലൈൻ സാന്നിധ്യം ഒലയ്ക്കുണ്ട്. 2023 മാർച്ചോടെ ഇന്ത്യയിൽ 200-ലധികം അനുഭവ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഈ വർഷം അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഇ-സ്കൂട്ടറുകളുടെ വിൽപ്പനാനന്തര പരിചരണത്തിനും, പരിപാലനത്തിനുമുള്ള കേന്ദ്രങ്ങളായും ഇവ പ്രവർത്തിക്കുന്നു. രാജ്യത്തിനകത്ത് ഇതിനോടകം 1 ലക്ഷത്തിലധികം കസ്റ്റമർ ടെസ്റ്റ് റൈഡുകൾ ഒല നടത്തിയിട്ടുണ്ട്.