ഇപ്പോഴിതാ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
200-ലധികം സർക്കാർ സ്കൂളുകളിലാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് 240 സർക്കാർ സ്കൂളുകളിൽ തുടങ്ങുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ.
കായണ്ണയിൽ തുടങ്ങുന്നു
ദക്ഷിണേന്ത്യയിലെ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും യുവതലമുറയെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കായണ്ണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചത്. കോഴിക്കോട്, ജില്ലയിലെ 18 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
കുട്ടികൾ തന്നെ രേഖപ്പെടുത്തട്ടെ!
ഓരോ സ്കൂളിലും ഒരു മഴമാപിനി, തെർമോമീറ്റർ, കാലാവസ്ഥാ ഡാറ്റാ ബാങ്ക് തുടങ്ങി 13 ഉപകരണങ്ങൾ ഉണ്ടായിരിക്കും. സ്കൂൾ കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക ചാർട്ടിൽ വിദ്യാർത്ഥികൾ തന്നെ രേഖപ്പെടുത്തും. പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവും കാറ്റിന്റെ വേഗതയും അന്തരീക്ഷമർദ്ദവും കുട്ടികൾ നിരീക്ഷിച്ച് പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ഭൂമിശാസ്ത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
To teach students about climate change, more than 200 government schools have installed weather stations. Meteorological observation stations will be established in 240 government schools as part of a pioneering national project.