ഈ വർഷം വാഹന പ്രേമികൾക്ക് സ്വന്തമാക്കാനായത് നിരവധി കിടിലൻ മോഡലുകളാണ്. ഇപ്പോഴിതാ വർഷാവസാനത്തിന് മുമ്പ് ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ മോഡലുകളുമായി ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവും, മെഴ്‌സിഡസും എത്തുകയാണ്. 

ഡിസംബറിൽ ആഡംബരം കാണിക്കാനെത്തും BMW & BENZ | 4 Exciting Car Launches in December | Vehicle Lover

BMW, XM,X7 എന്നിവ അവതരിപ്പിക്കുമ്പോൾ എതിരാളിയായ മെഴ്‌സിഡസ് ബെൻസ് EQB, GLB മോഡലുകളുമായെത്തും.

BMW X7

ഡിസംബർ 10-ന് X7 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ബിഎംഡബ്ല്യു ഒരുങ്ങുകയാണ്. ഈ വർഷം ഏപ്രിലിൽ പ്രദർശിപ്പിച്ച ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് ബ്രാൻഡിന്റെ പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനിലൂടെയാണ് ശ്രദ്ധേയമായത്.

മറ്റ് പ്രധാന ഫീച്ചറുകളിൽ:

  • 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. 
  • XDrive 40i, xDrive 30d എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളിൽ X7 ഇന്ത്യയിൽ വാഗ്ദാനം ചെയ്യും.
  • 1.20കോടി മുതൽ 1.50 കോടി രൂപവരെ വില പ്രതീക്ഷിക്കുന്നുണ്ട്.

Mercedes-Benz EQB

ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുന്നതിൽ ആഡംബര വാഹന നിർമാതാക്കളിൽ മുന്നിൽ നിൽക്കുന്നത് മെഴ്‌സിഡസ് ബെൻസ് ആണ്. ജർമ്മൻ ലക്ഷ്വറി ഓട്ടോമൊബൈൽ കമ്പനി ഇതിനകം തന്നെ EQC, EQS മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന EQB ഈ ലൈനപ്പിലെ ഏറ്റവും പുതിയ അംഗമാണ്.

  • മെഴ്‌സിഡസ്-ബെൻസ് ഇക്യുബിക്ക് ഓഫ് ഫ്രണ്ട് ഗ്രില്ലും സ്ലീക്ക് LED ഹെഡ് ലാമ്പുകളും പിൻഭാഗത്ത് പൂർണ്ണമായും വീതിയുള്ള എൽഇഡി ടെയിൽ ലൈറ്റും ലഭിക്കുന്നു.
  • ഡിസംബർ 2ന് വിപണിയിലെത്തും. 60 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

Mercedes-Benz GLB

ഡിസംബർ 02-ന് Mercedes, GLB SUV ഇന്ത്യയിൽ അവതരിപ്പിക്കും. മെക്സിക്കോയിൽ നിന്ന് കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBY) ഇന്ത്യയിലേക്ക് എത്തും. – GLS-ന് ശേഷമുളള രണ്ടാമത്തെ 7 സീറ്റർ മോഡലാണിത്. റോഡിൽ നിറയുന്ന ഗംഭീര സാന്നിധ്യമാണ് ഈ മോഡലിന്റെ ബൾക്കി ഡിസൈനുളളത്.

  • വോയ്‌സ് കമാൻഡ്, പനോരമിക് സൺറൂഫ്, സ്ലൈഡിംഗ് ഡ്യുവൽ-റോ സീറ്റുകൾ എന്നിവയാണുളളത്.
  • ഡ്യുവൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും GLB എസ്‌യുവിക്ക് ലഭിക്കുന്നു.
  • 65 മുതൽ 70 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

As 2022 is about to conclude, luxury carmakers are getting ready to end the year in style. The month of December will see four exciting launches such as BMW XM, BMW X7, Mercedes-Bez EQB and GLB. Let us have a look at these models. BMW’s facelift version of the X7 SUV will reach the Indian market on December 10.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version