പേപ്പർ ബോർഡിംഗ് പാസ് ഇനി ആവശ്യമില്ല, എയർപോർട്ട് ചെക്ക്-ഇൻ കാലതാമസം ഉണ്ടാകില്ല, യാത്രക്കാരെ അവരുടെ ഫേസ് ഐഡി ഉപയോഗിച്ച് ഫ്ലൈറ്റുകളിൽ കയറാൻ അനുവദിക്കുന്ന DigiYatra നിലവിൽ വന്നു.

ഫേസ് ID ഉപയോഗിച്ച് ഫ്ലൈറ്റുകളിൽ കയറാം | DigiYatra debuts with Face ID for Boarding Flights

ഡിസംബർ ഒന്ന് മുതലാണ് പേപ്പർ രഹിത ബോർഡിംഗ് പ്രക്രിയ ആരംഭിച്ചത്. ഈ സേവനം യാത്രക്കാരെ ചെക്ക്-ഇൻ ചെയ്യാൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിക്കുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിൽ ഡിജി യാത്ര സേവനം ലഭ്യമാക്കി.

2023 മാർച്ചോടെ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നിവയുൾപ്പെടെ നാല് വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര സേവനം ലഭ്യമാകും.

തുടർന്ന്,രാജ്യത്തുടനീളമുളള എയർപോർട്ടുകളിൽ സർക്കാർ ഡിജിയാത്ര വ്യാപിപ്പിക്കും. ആഭ്യന്തര യാത്രക്കാർക്കാണ് നിലവിൽ ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. എൻട്രി പോയിന്റ് ചെക്ക്, സെക്യൂരിറ്റി ചെക്ക്, എയർക്രാഫ്റ്റ് ബോർഡിംഗ് എന്നിവയുൾപ്പെടെയുള്ള ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ വിവരങ്ങൾ സ്വയമേവ പ്രോസസ്സ് ചെയ്യുന്നതിന് ഈ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

എന്താണ് ഡിജിയാത്ര?

ഇത് വിമാന യാത്രക്കാർക്കുള്ള ബയോമെട്രിക്സ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പ്രോസസ്സിംഗാണ്. അതിനാൽ, ഇപ്പോൾ വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ബോർഡിംഗ് പ്രക്രിയയ്ക്കായി അവരുടെ ഐഡി കാർഡും ബോർഡിംഗ് പാസും കൈവശം വയ്ക്കേണ്ടതില്ല.

  • വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.
  • ചെക്ക്-ഇൻ സമയത്ത് ഐഡി ചെക്കുകൾ ഒഴിവാക്കുന്നതോടെ, ബോർഡിംഗ് ഗേറ്റുകളിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം വേഗത്തിലാകും.
  • ആപ്പ് PNR ഉപയോഗിച്ച് വിമാന യാത്രക്കാരെ ട്രാക്ക് ചെയ്യും, ഇത് സുരക്ഷ വർധിപ്പിക്കും. തട്ടിപ്പുകൾ കുറയ്ക്കും.
  • നിയമാനുസൃതമായി അനുവദിക്കപ്പെട്ട യാത്രക്കാർ്ക്ക് മാത്രമേ വിമാനത്തിൽ കയറാൻ കഴിയൂ.
  • എയർലൈനുകളിൽ, എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എന്നിവ അവരുടെ ആഭ്യന്തര നെറ്റ്‌വർക്കിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കുന്നു.

SpiceJet, GoFirst, Akasa Air എന്നിവ ഇതുവരെ ഡിജിയാത്ര സൗകര്യം വാഗ്ദാനം ചെയ്തിട്ടില്ല.

Related News: ഒന്നാമനാകാൻ എയർ ഇന്ത്യ | ലക്ഷ്വറി ഇഷ്ടപ്പെടുന്നവർ ഇതറിയണം

ഡിജിയാത്ര എങ്ങനെ?

ഡിജിയാത്ര സേവനം ലഭിക്കുന്നതിന്, പേര്,ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ഐഡന്റിറ്റിയുടെ വിശദാംശങ്ങൾ (വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ആധാർ മുതലായവ) എന്നിവ സമർപ്പിച്ച് ഐഡി സൃഷ്ടിക്കാം. ആദ്യ യാത്രയിൽ, ഐഡി വെരിഫിക്കേഷന് യാത്രക്കാർ വിമാനത്താവളത്തിലെ രജിസ്ട്രേഷൻ കിയോസ്കിൽ പോകണം. നിങ്ങൾ ആധാർ വിശദാംശങ്ങൾ സമർപ്പിച്ചാൽ, ആധാർ കാർഡുകളിൽ ഇതിനകം ബയോമെട്രിക് വിവരങ്ങൾ ഉള്ളതിനാൽ വെരിഫിക്കേഷൻ ഓൺലൈനായിരിക്കും. എന്നാൽ നിങ്ങൾ മറ്റൊരു ഐഡി പങ്കിടുകയാണെങ്കിൽ, CISF നേരിട്ട് പരിശോധിക്കും. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങളുടെ ഡിജി യാത്ര ഐഡി നമ്പർ ഉപയോഗിക്കാനാകും. ഡിജി യാത്ര ഐഡി ഉൾപ്പെടെയുള്ള നിങ്ങളുടെ ഡാറ്റ എയർലൈനുകൾ പുറപ്പെടുന്ന വിമാനത്താവളത്തിലേക്ക് കൈമാറും.

You may now board planes using Face ID thanks to Digiyatra, which has replaced the need for paper boarding passes. Digi Yatra is a biometrics-based identification system for aviators. Information about passengers is automatically processed using facial recognition technology. The Digi Yatra service was introduced by the Ministry of Civil Aviation in its initial phase at the airports in Delhi, Bengaluru, and Varanasi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version