ഇന്ത്യ തന്റെ ഒരു ഭാഗമാണെന്നും താൻ എവിടെപ്പോയാലും ഒപ്പമുണ്ടാകുമെന്നും ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ പറഞ്ഞു.
യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയായിരുന്നു മധുരയിൽ ജനിച്ച പിച്ചൈയുടെ പ്രതികരണം.

2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലാണ് പത്മഭൂഷൺ ലഭിച്ചത്. ഈ മഹത്തായ ബഹുമതിക്ക് ഞാൻ ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അങ്ങേയറ്റം നന്ദിയുള്ളവനാണ്.
എന്നെ രൂപപ്പെടുത്തിയ രാജ്യം ഈ രീതിയിൽ ആദരിക്കുന്നത് അവിശ്വസനീയമാംവിധം അർത്ഥവത്തായതാണ്, 50 കാരനായ പിച്ചൈ പറഞ്ഞു.
വെള്ളിയാഴ്ച സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ഏറ്റുവാങ്ങിയത്.

ഇന്ത്യയുടെ മുന്നേറ്റം അതിശയിപ്പിച്ചു
ഇന്ത്യ ടെക്നോളജിയിൽ നേടിയ ദ്രുതഗതിയിലുളള മാറ്റം അതിശയകരമായിരുന്നുവെന്ന് പിച്ചൈ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ പേയ്മെന്റുകൾ മുതൽ വോയ്സ് ടെക്നോളജി വരെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട ഇന്നവേഷനുകൾ ലോകമെമ്പാടും പ്രയോജനം ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് തീർച്ചയായും ആ പുരോഗതിക്ക് വേഗം പകർന്നു.
ഗൂഗിൾ ഇന്ത്യയിൽ നിക്ഷേപം തുടരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗൂഗിൾ ഇന്ത്യയുമായുളള പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നു, പിച്ചൈ പറഞ്ഞു.

മെഷീൻ ലേണിംഗിലെ പുതിയ സാങ്കേതിക ഉപയോഗിച്ച് ട്രാൻസ്ലേഷനിലേക്ക് 24 പുതിയ ഭാഷകൾ ഗൂഗിൾ ചേർത്തിരുന്നു. അവയിൽ എട്ടെണ്ണം ഇന്ത്യയിൽ നിന്നുള്ള ഭാഷകളാണ്. ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ വിവരങ്ങളും അറിവും ആക്സസ് ചെയ്യാമെന്നും ലോകം അവർക്കായി പുതിയ വഴികൾ തുറക്കുന്നത് കാണാനാകുമെന്നും പിച്ചൈ പറഞ്ഞു.
അതുകൊണ്ടാണ് സാങ്കേതികവിദ്യയെക്കുറിച്ച് താൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നതെന്നും പിച്ചൈ കൂട്ടിച്ചേർത്തു. ഈ സാങ്കേതിക മുന്നേറ്റത്തിൽ ഇന്ത്യക്ക് തുടർന്നും നേതൃത്വം നൽകാനാകുമെന്നും സുന്ദർപിച്ചൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Sundar Pichai, the CEO of Google and Alphabet, said that India is a part of him and that he carries it with him wherever he goes as he accepted the prestigious Padma Bhushan award from the Indian envoy to the US. I am a product of India. I always have it with me. (Unlike this lovely award, which I shall keep in a safe place),” he declared.