Abu Dhabi invites start-ups and businesses to seek more investment from India
സ്റ്റാർട്ടപ്പുകളെ Abu Dhabi വിളിക്കുന്നു
എണ്ണയുടെ സമൃദ്ധിക്കപ്പുറം അബുദാബി പുതിയ ബിസിനസ് വൈവിധ്യവത്കരണ പദ്ധതികളിലാണ്. വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിൽ, യുഎഇയുടെ തലസ്ഥാന നഗരം ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപം തേടുകയാണ്.
ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിദേശത്ത് മികച്ച അവസരങ്ങൾക്കായി തിരയുന്ന ഈ സമയത്ത്, എമിറേറ്റ്സിൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി സംരംഭങ്ങളെ ആകർഷിക്കാനാണ് അബുദാബി പദ്ധതിയിടുന്നത്.

ലോകമെമ്പാടും വളർന്ന് പടരുന്നതിന് ഒരു പ്ലാറ്റ്ഫോമായി ഇന്ത്യൻ കമ്പനികൾക്ക് അബുദാബിയെ ഉപയോഗിക്കാനും അനുവദിക്കുന്നു. അഗ്രിടെക്, ടൂറിസം, ഹെൽത്ത് കെയർ, ഫാർമ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയവയിലാണ് ഇന്ത്യൻ സംരംഭങ്ങൾക്ക് നിക്ഷേപം നടത്താൻ കഴിയുന്നത്. ഇന്ത്യൻ കമ്പനികൾക്കുള്ള എല്ലാ നിക്ഷേപ മാർഗങ്ങളും സുഗമമാക്കുമെന്ന് അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ അസീസ് അൽഷംസി പറഞ്ഞു.
അബുദാബിയിൽ ആദ്യമായി ബേസ് സ്ഥാപിച്ചത് ഇന്ത്യൻ കമ്പനിയായ ‘ഫ്രഷ് ടു ഹോം‘ ആണെന്ന് അൽഷംസി പറഞ്ഞു. ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും യു.എസ് വിപണിയിലേക്ക് പ്രവേശനം നേടാനും ഫ്രഷ് ടു ഹോമിന് അവസരമൊരുങ്ങുന്നു.
Also Read: Gitex Event News | Business
വ്യാപാര പങ്കാളിത്തത്തിൽ മുന്നേറ്റം

ഇന്ത്യയും യുഎഇയും നൂറ്റാണ്ടുകളായി വ്യാപാരബന്ധം പങ്കിടുന്ന രാജ്യങ്ങളാണ്. സാമ്പത്തിക സഹകരണത്തിനായി ഇന്ത്യയുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി കൂടുതൽ സഹായകമാകുമെന്ന് അൽഷംസി പറഞ്ഞു. ഇന്ത്യ-യുഎഇ വ്യാപാരം 2021-22 ൽ 72.8 ബില്യൺ ഡോളറാണ്. ഇത് ചൈനയ്ക്കും യുഎസിനും ശേഷം യുഎഇയെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറ്റുന്നു. എഫ്ഡിഐയുടെ കാര്യത്തിൽ ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ നിക്ഷേപകരാണ് യുഎഇ. മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിരവധി ഫണ്ടുകൾ, പ്രത്യേകിച്ച് സോവറിൻ വെൽത്ത് ഫണ്ടുകൾ, ഇതിനകം തന്നെ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
Abu Dhabi invites start-ups and businesses to seek more investment from India. Abu Dhabi invites start-ups and businesses to seek more investment from India. There is an opportunity for Indian startups to set up business hubs in Abu Dhabi. Indian firms can invest in agritech, tourism, healthcare, pharma and financial services in Abu Dhabi. Abdullah Abdul Aziz Al Shamsi, Acting Director General of Abu Dhabi Investment Office, said that all investment avenues for Indian companies will be facilitated.