നിലവാരമില്ലാത്തതൊന്നും ഇന്ത്യയിലേക്ക് വേണ്ടെന്ന് ചൈനയോട് കേന്ദ്രസർക്കാർ. ചൈനീസ് കളിപ്പാട്ടങ്ങൾക്ക് പിന്നാലെ ചൈനയിൽ നിന്നുളള ഇലക്ട്രിക് ഫാൻ, സ്മാർട്ട് മീറ്റർ കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. ഇലക്ട്രിക് ഫാനുകളുടെയും സ്മാർട്ട് മീറ്ററുകളുടെയും മൊത്തത്തിലുളള ഇറക്കുമതി പരിശോധിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഉടൻ ക്വാളിറ്റി കൺട്രോൾ ഓർഡർ പുറപ്പെടുവിക്കും.
കർശനമായ ഗുണനിലവാര പരിശോധനകളിലൂടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുളള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനം ഉയർന്ന് 6.22 മില്യൺ ഡോളറിലെത്തിയിരുന്നു. ഇതിൽ ചൈനയിൽ നിന്നുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി മൂല്യം 5.99 മില്യൺ ഡോളറാണ്. 2022 സാമ്പത്തിക വർഷത്തിൽ 3.1 മില്യൺ ഡോളറിന്റെ മൂല്യമുള്ളതാണ് ഇലക്ട്രിസിറ്റി സ്മാർട്ട് മീറ്ററിന്റെ ഇറക്കുമതി. ചൈനയിൽ നിന്നുളള ഇറക്കുമതി ഏകദേശം 1.32 മില്യൺ ഡോളറാണ്.
Also Read: കയറ്റുമതിയിൽ ചൈനയെ വെട്ടാൻ ഇന്ത്യ | ചൈനയുടെ പറക്കും കാർ ദുബായിൽ
കളിപ്പാട്ട ഇറക്കുമതി കുറഞ്ഞു
2020-ൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം, കളിപ്പാട്ട ഇറക്കുമതി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 70 ശതമാനം കുറഞ്ഞിരുന്നു. 2019 സാമ്പത്തിക വർഷത്തിലെ 371 മില്യൺ ഡോളറിൽ നിന്ന് 2022 ൽ 110 മില്യൺ ഡോളറായി. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 80 ശതമാനവും കുറഞ്ഞു. ചൈനയുമായുള്ള വ്യാപാരക്കമ്മി വർധിക്കുന്നത് ആശങ്കാജനകമായതിനാലാണ് അനിവാര്യമല്ലാത്ത ഇറക്കുമതി തടയാൻ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. FY23 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, ചൈനയിലേക്കുള്ള കയറ്റുമതി 36.2 ശതമാനം ചുരുങ്ങി 7.8 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഇറക്കുമതി 23.6 ശതമാനം ഉയർന്ന് 52.4 ബില്യൺ ഡോളറിലെത്തി. ഇത് റെക്കോർഡ് വ്യാപാര കമ്മിയായ 44.6 ബില്യണിലേക്ക് നയിച്ചു.
പാൻഡെമിക് മുതലാണ് അനിവാര്യമല്ലാത്ത ഇറക്കുമതി തടയുന്നതിനും ആഭ്യന്തര വ്യവസായത്തിന് കൂടുതൽ പിന്തുണ നൽകുന്നതിനുമായി സർക്കാർ കൂടുതൽ കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയത്. ഇത് ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ആഭ്യന്തരവ്യവസായത്തിനും ഗുണകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.
India is keen to curb imports of electric fans and smart meters from China. The Commerce and Industry Ministry would soon issue quality control orders (QCOs) to check these. The government says the move will benefit our own industry and consumers. In 2020, India enforced strict quality control measures to tackle toy imports, especially from China. Since then, toy imports from China have reduced by 80 per cent to $59 million