നടിയും, സംരംഭകയുമായ ട്വിങ്കിൾ ഖന്നയുടെ ഇന്റർനെറ്റ് സംരംഭമായ ട്വീക്കിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കി കണ്ടന്റ്-ടു-കൊമേഴ്‌സ് യൂണികോണായ ഗുഡ്ഗ്ലാം.

ട്വീക്കും, ഗുഡ്ഗ്ലാമും ലയിക്കുമ്പോൾ

ഏറ്റെടുക്കൽ തുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല. ട്വീക്കിന് ശക്തമായ സാന്നിധ്യമുള്ള ടയർ I വിപണികളിലേക്ക് പ്രവേശനം നേടാൻ ഗുഡ് ഗ്ലാം ഗ്രൂപ്പിനെ ഈ ഏറ്റെടുക്കൽ പ്രാപ്തമാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. സ്ത്രീകളുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും, പ്രശ്‌നങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വീക്ക്. ബന്ധങ്ങൾ മുതൽ സുസ്ഥിര ജീവിതം വരെയുള്ള നിരവധി വിഷയങ്ങളെ പ്ലാറ്റ്ഫോം മുഖ്യധാരയിലേക്കെത്തിക്കുന്നു.

സ്ത്രീകൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 466,000 ഫോളോവേഴ്‌സ് ഉണ്ട്.

Also Read: Rashmika Mandana പ്ലമ്മിൽ നിക്ഷേപിക്കുന്നു | സ്ത്രീകളെ ആകർഷിക്കാൻ ദീപികയും അഡിഡാസും

പ്രവർത്തനകേന്ദ്രം മുംബൈ

ഗുഡ്ഗ്ലാമുമായുള്ള പങ്കാളിത്തം ട്വീക്ക് ഇന്ത്യയുടെ ശക്തികളെ വളർത്തുന്നതിനും, ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള ഒരു യോജിച്ച പ്ലാറ്റ്ഫോം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്വീക്ക് ഇന്ത്യ ഫൗണ്ടർ ട്വിങ്കിൾ ഖന്ന പറഞ്ഞു. ഗുഡ് ഗ്ലാം ഗ്രൂപ്പ് കോ-ഫൗണ്ടർ പ്രിയങ്ക ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുഡ് മീഡിയ കോ മാനേജ്‌മെന്റിന് കീഴിൽ പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കും. മുംബൈ ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുക. ട്വീക്കിന്റെ സിഇഒ, ഫൗണ്ടർ എന്നീ നിലകളിലുള്ള ചുമതലകളിൽ ട്വിങ്കിൾ ഖന്ന തുടരുമെന്നാണ് സൂചന. ദർപൺ സാംഘ്വി, പ്രിയങ്ക ഗിൽ, നയിയ സാഗ്ഗി എന്നിവർ ചേർന്നാണ് ഗുഡ് ഗ്ലാം സ്ഥാപിച്ചത്. POPxo, ScoopWhoop, MissMalini, BabyChakra എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങൾ ഗു‍ഡ്ഗ്ലാമിന് കീഴിൽ ഉണ്ട്. ദുബായിലും സിംഗപ്പൂരിലും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്.

The actor-turned-entrepreneur Twinkle Khanna’s internet venture, Tweak, has been acquired by The Good Glamm Group for an unknown sum, for a 51% interest. The acquisition would provide The Good Glamm Group access to the Tier I markets where Tweak has a significant presence, the firm said in a statement.

Also read Other Acquisition News

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version