ഇവരൊക്കെ ഒരു കംപ്യൂട്ടർ ഉപയോഗിക്കുകയാണ്. പക്ഷെ ഡെസ്ക്ടോപ്പോ, ലാപ്ടോപ്പോ എവിടെയെന്നല്ലേ? അത് അവരുടെ കണ്ണടകളിലാണ്.
മലയാളികളായ റോഹിൽദേവ്, സുനീഷ് തുളുത്തിയിൽ എന്നിവർ ചേർന്ന് 2017-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ് നിർമ്മിച്ച നിമോ ഗ്ലാസുകളാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.
സിലിക്കൺ വാലി, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ.
‘നിമോ ഗ്ലാസ്‘ എന്ന മൈക്രോ കമ്പ്യൂട്ടറുകൾ എവിടെ ഇരുന്നും ഓഫീസ് വർക്കുകളും മറ്റും ചെയ്യാൻ സഹായിക്കും. ഒരേ സമയം അഞ്ചിലധികം വർക്ക്‌സ്‌പേസ് സ്‌ക്രീനുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുവെന്നതാണ് നിമോ ഗ്ലാസിന്റെ പ്രത്യേകത. വർക്ക് കഴിഞ്ഞാൽ കംപ്യൂട്ടർ സ്ക്രീനടക്കം മടക്കി പോക്കറ്റിലിടാം.
ഓരോ വെർച്വൽ സ്‌ക്രീനും മൂന്ന് മീറ്റർ അകലത്തിൽ 60 ഇഞ്ച് വരെ വീതിയുള്ളതായിരിക്കും. ഹെഡ് ട്രാക്കിംഗ് സെൻസറുകൾ ഉപയോഗിച്ചാണ് ഈ ആശയം സാധ്യമാക്കുന്നത്. കഫേയിലും, വാഹനങ്ങളിലും മുതൽ വിമാനങ്ങളിൽ വരെ കൊണ്ടുപോകാനാകും എന്നതാണ് നിമോ ഗ്ലാസുകളുടെ ഏറ്റവും വലിയ സവിശേഷത. പ്ലാനറ്റ് ഒ എസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് നിമോ ഗ്ലാസുകൾ പ്രവർത്തിക്കുന്നത്.
ഇത് നിലവിലുള്ള ആൻഡ്രോയിഡ് ആപ്പുകളെ ആപ്ലിക്കേഷനുകളിൽ മാറ്റങ്ങളൊന്നും വരുത്താതെ ഒരു മൾട്ടി-വിൻഡോ അനുഭവമാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഏതൊരു കമ്പനിയുടേയും നിലവിലുള്ള സോഫ്‌റ്റ്‌വെയർ സിസ്റ്റം പരിഷ്‌ക്കരിക്കാതെ തന്നെ അതിനെ നിമോയുമായി സംയോജിപ്പിക്കാൻ സാധിക്കും. ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സ്‌ക്രീനുകളും നിമോ കാണിച്ചുതരും. എച്ച്‌ഡി സമാനമായ കാഴ്ച, ക്വാൽകോം അധിഷ്ഠിത പ്രോസസർ, 64 ജിബി സ്റ്റോറേജ്, 4 ജിബി വരെ റാം എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് നിമോ ഗ്ലാസുകൾ.
Have you ever dreamt of replacing desktops with a pair of smart glasses? Silicon Valley and Kochi-based startup Nimo Planet has created precisely that. Founded by Rohildev in 2017 along with Suneesh Thuluthiyil, the startup is making a new-age computer called ‘Nimo Glass’ for 21st-century professionals. An office space you can carry everywhere.