വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ലിസ്റ്റ് ചെയ്യാൻ സംയോജിത ഇലക്ട്രോണിക്ക് പ്ലാറ്റ്ഫോമിന് രൂപം നൽകി UAE. യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

യുഎഇയുടെ പുതിയ E- Platform, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ പട്ടികപ്പെടുത്തും  UAE investment

യുഎഇ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന പ്ലാറ്റ്‌ഫോം, ടൂറിസം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടും.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വാർത്താവിനിമയം, ഇ-കൊമേഴ്‌സ്, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ നിക്ഷേപകർക്ക് പ്ലാറ്റ്‌ഫോം അവസരമൊരുക്കും. പുനരുപയോഗ ഊർജം, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ടൂറിസം, ക്രിയേറ്റീവ് വ്യവസായങ്ങൾ, സ്മാർട്ട് സിറ്റികൾ തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ വർധനയ്ക്കും പദ്ധതി ഗുണകരമാകും.

Related News: UAE News

മറ്റ് തീരുമാനങ്ങൾ

  • യുഎഇയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
  • എല്ലാ പ്രായത്തിലുമുള്ള എല്ലാ വ്യക്തികളുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുക, അനാരോഗ്യകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം.
  • കൂടാതെ, യോഗത്തിൽ പ്രഖ്യാപിച്ച സമഗ്രമായ സ്മാർട് ആരോഗ്യ സംരംഭം വിദൂരമായി ആരോഗ്യ സേവനങ്ങൾ നൽകാൻ അധികാരികളെ സഹായിക്കും.
  • മികച്ച മെഡിക്കൽ ഉപദേശത്തിനും, രോഗനിർണയത്തിനും സഹായിക്കുന്നതാണ് സംവിധാനം.

Also Read: UAEയിലെ നിക്ഷേപക സാധ്യതകളറിയാം | ഇന്ത്യയാണ് ഭാവി പ്രശംസയുമായി UAE മന്ത്രി

UAE introduces an integrated platform to list out investment opportunities. The Ministry of Economy will supervise the electronic platform. The platform will serve as a guide to investors in UAE. Investors can look for opportunities in targeted sectors.

Share.

Comments are closed.

Exit mobile version