ഐ ഫോൺ ഉൽപ്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആപ്പിളിന്റെ കൂടുമാറ്റം എങ്ങോട്ട്?

40 മുതൽ 45 ശതമാനം വരെ ഐ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുകയെന്നതാണ് ആപ്പിളിന്റെ ദീർഘദൂര ലക്ഷ്യമെന്നാണ് സൂചന. 2025-ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ആപ്പിൾ, ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയിൽ നിന്ന് മാറും. ആപ്പിൾ ഐ ഫോൺ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇതിനോടകം തന്നെ ചെന്നൈ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ 5% മാത്രമാണ് ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്.

Also Read Other Gadget News

ചൈന വിടുന്നതെന്തിന്?

ചൈനയിലെ ഐ ഫോൺ സിറ്റി പ്ലാന്റിൽ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ആപ്പിളിന്റെ നീക്കമെന്നാണ് സൂചന.  ഐഫോൺ 14 പ്രോ ഉൾപ്പെടെ ഭൂരിഭാഗം ആപ്പിൾ പ്രീമിയം മോഡലുകളും നിർമ്മിക്കുന്നത് ഈ പ്ലാന്റിലാണ്. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ആപ്പിളിന്റെ Zhengzhou പ്ലാന്റിൽ ജോലി ചെയ്യുന്നത്. വേതനത്തെച്ചൊല്ലിയാണ് തൊഴിലാളികൾ സമരം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധങ്ങൾ ആപ്പിൾ ഐഫോൺ 14 പ്രോ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു.  

India to emerge as a hub of iPhone manufacturing. Apple produced smartphones worth $205 billion in the last fiscal year. China’s contribution to global shipments has gradually gone down by 93.5 per cent.  

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version