ഇന്ത്യയിലെ ജനപ്രിയ കമ്മ്യൂട്ടർ സ്കൂട്ടർ വിഭാഗത്തെ ലക്ഷ്യമിട്ട് പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ ബംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ ഏഥർ എനർജി ഒരുങ്ങുന്നു. ആഗസ്റ്റ് 29-ന് നടക്കുന്ന ഏഥർ കമ്മ്യൂണിറ്റി ഡേ ചടങ്ങിൽ കമ്പനിയുടെ സിഇഒ തരുൺ മേത്ത പുതിയ സ്കൂട്ടർ ഔദ്യോഗികമായി പുറത്തിറക്കും.
ഏഥറിന്റെ പുതിയ എൽ’ (EL) പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ജനപ്രിയ മോഡലുകളായ 450 സീരീസിന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ ഉൽപ്പന്ന വിപുലീകരണമാണിത്.
എന്താണ് ‘എൽ’ (EL) പ്ലാറ്റ്ഫോം?
നിലവിലുള്ള പെർഫോമൻസ് അധിഷ്ഠിത മോഡലുകളിൽ നിന്നും (450 സീരീസ്), ഫാമിലി സ്കൂട്ടറായ റിസ്റ്റയിൽ (Rizta) നിന്നും വ്യത്യസ്തമായി, കുറഞ്ഞ നിർമ്മാണച്ചെലവും കൂടുതൽ ഉപഭോക്താക്കൾക്ക് പ്രാപ്യമായ വിലയും ലക്ഷ്യമിട്ടാണ് എൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2 kWh മുതൽ 5 kWh വരെയുള്ള ബാറ്ററികൾ ഇതിൽ ഉപയോഗിക്കാം. കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറും ഇൻബിൽറ്റ് ചാർജർ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. 26 ലക്ഷത്തിലധികം കിലോമീറ്റർ റൈഡിംഗ് ഡാറ്റ വിശകലനം ചെയ്തപ്പോൾ മോശം റോഡുകളിലും കൂടുതൽ ദീർഘകാലം ഈടുനിൽക്കുന്ന രീതിയിലാണ് നിർമ്മാണം.
450 സീരീസിലെ ഫൈബർ ബോഡിക്ക് പകരം ശക്തമായ മെറ്റൽ ബോഡി പാനലുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. വിശാലമായ സിംഗിൾ സീറ്റ്, പരന്ന ഫ്ലോർബോർഡ്, എൽഇഡി ഡിആർഎൽ (DRL) അടങ്ങിയ എൽഇഡി ഹെഡ്ലാമ്പ്. മുൻവശത്ത് 14-ഇഞ്ചും പിന്നിൽ 12-ഇഞ്ചുമുള്ള വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ടെലിസ്കോപ്പിക് ഫോർക്ക്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള 7-ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ എന്നിവയാണ് സവിശേഷതകൾ
പുതിയ എൽ പ്ലാറ്റ്ഫോം സ്കൂട്ടറിന് ₹1 ലക്ഷം മുതൽ ₹1.25 ലക്ഷം വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു. ഏഥറിന്റെ മറ്റ് മോഡലുകളെക്കാൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിച്ച്, ദൈനംദിന യാത്രക്കാർക്കിടയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Bengaluru-based EV manufacturer Ather Energy is preparing to enter India’s high-volume commuter segment with an all-new mass-market electric scooter. Confirmed by CEO Tarun Mehta, the new model will make its global debut during the company’s annual Ather Community Day on August 29, 2026. Underpinned by Ather’s brand-new EL platform, this release represents the manufacturer’s most significant product line expansion since the flagship 450 series.
