Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയ്ക്ക് വാനോളം പ്രശംസയുമായി മെലിൻഡ ഗേറ്റ്സ്
News Update

ഇന്ത്യയ്ക്ക് വാനോളം പ്രശംസയുമായി മെലിൻഡ ഗേറ്റ്സ്

News DeskBy News Desk8 December 2022Updated:10 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് ഇന്ത്യയെ പ്രശംസിച്ച് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോഫൗണ്ടറായ മെലിൻഡ ഗേറ്റ്‌സ്.

സ്ത്രീകളെ ശാക്തീകരിക്കുന്ന നടപടികളിലൂടെ എന്തുചെയ്യാനാകുമെന്നും സ്ത്രീകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് തുടരുകയാണെന്ന് മെലിൻഡ ഗേറ്റ്സ് പറഞ്ഞു.

സർക്കാരിന് പ്രശംസ

പാൻഡമിക് കാലത്തുടനീളം ഇന്ത്യ, 200 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടെ 300 ദശലക്ഷം വ്യക്തികളെ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകളിലൂടെ ഡിജിറ്റൽ ഇക്കോണമിയുടെ ഭാഗമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2020ൽ ജൻധൻ സ്കീമിന് കീഴിൽ ബാങ്ക് അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 20,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പണമിടപാട് നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നത് ലിംഗസമത്വത്തിനുളള ഉചിതമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രിയുടെ സംരംഭത്തെ പ്രശംസിച്ചുകൊണ്ട് മെലിൻഡ ഗേറ്റ്സ് പറഞ്ഞു.

“പണ കൈമാറ്റം നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ലിംഗോദ്ദേശ്യപരമായ നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ താഴെത്തട്ടിൽ നിന്നുളള ശാക്തീകരണത്തിലൂടെ കൂടുതൽ ലിംഗസമത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണ്,” അവർ കൂട്ടിച്ചേർത്തു.

ഗേറ്റ്‌സ് ഫൗണ്ടേഷനും ഇന്ത്യാ ഗവൺമെന്റും സംയുക്ത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വത്തിന്റെ വിവിധ തലങ്ങൾ ഇനിയും മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് മെലിൻഡ ഗേറ്റ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രപതി ഭവനിലും മെലിൻഡ

രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും മെലിൻഡ ഗേറ്റ്‌സ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന സിക്കിൾ സെൽ അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കും ശ്രദ്ധ ചെലുത്താൻ ഫൗണ്ടേഷൻ ശ്രമിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലകളിൽ ചെറുകിട വന ഉൽപന്നങ്ങൾക്കായി സഹകരണ വിപണന സംരംഭങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് രാഷ്ട്രപതി ഫൗണ്ടേഷനോട് അഭ്യർത്ഥിച്ചു.

Melinda Gates, a philanthropist, praised India for supporting gender equality and said, “India continues to show the world what investing in women can do and the advantages of investing in women.”

banner Bill and Melinda Gates Foundation Bill Gates business channeliam India Melinda Gates
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil