സർക്കാർ ഉദ്യോഗസ്ഥൻമാരെ വിളിച്ചാൽ കിട്ടില്ല,കിട്ടിയാൽ ഫോൺ എടുക്കില്ല, നമ്പർ തെറ്റായിരിക്കും ഇങ്ങനെയുളള പതിവ് പരാതികളൊന്നും ഇനി വേണ്ട.
പൗരന്മാരും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്നതിനായി ട്രൂ കോളറിന്റെ ഡിജിറ്റൽ ഡയറക്ടറി ഇന്ത്യയിൽ അവതരിപ്പിച്ചു. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 23 സംസ്ഥാനങ്ങളിലെ പ്രധാന വകുപ്പുകളിലെ ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ നമ്പറുകൾ ലഭ്യമാകും.
ഹെൽപ്പ്ലൈനുകൾ, നിയമ നിർവ്വഹണ ഏജൻസികൾ, എംബസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടേതും ഡയറക്ടറിയിൽ ലഭിക്കും.
സ്കാം, വഞ്ചന, സ്പാം എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിച്ചുപൗര സേവനങ്ങളിൽ വിശ്വാസം വളർത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് പുതിയ ഡിജിറ്റൽ സർക്കാർ ഡയറക്ടറിയെന്ന് ട്രൂകോളർ അവകാശപ്പെടുന്നു.
കോൺടാക്ടുകൾ ട്രൂ കോളർ പരിശോധിച്ചുറപ്പിച്ചവയായതിനാൽ കൃത്യമായിരിക്കുമെന്ന് ട്രൂകോളർ പറയുന്നു.
നമ്പർ പരിശോധിച്ചുറപ്പിച്ചതായി സൂചിപ്പിക്കുന്ന പച്ച പശ്ചാത്തലവും നീല ടിക്കും ഉപയോക്താക്കൾക്ക് കാണാനാകും. അടുത്ത ഘട്ടത്തിൽ ഡയറക്ടറി വിപുലീകരിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ട്രൂകോളർ. ഏതൊരു സർക്കാർ ഏജൻസിക്കും വിവരങ്ങൾ പങ്കുവെക്കാനും ഡയറക്ടറിയിൽ സ്ഥിരീകരിക്കാനുമുള്ള സംവിധാനവും ട്രൂകോളർ സൃഷ്ടിച്ചിട്ടുണ്ട്. ഉപയോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കി അടുത്ത ഘട്ടത്തിൽ ജില്ലാ, മുനിസിപ്പൽ തലങ്ങളിൽ നിന്നുളള കോൺടാക്റ്റുകൾ ചേർക്കാൻ ശ്രമിക്കുകയാണെന്ന് ട്രൂകോളർ അറിയിച്ചു.
Truecaller introduces an in-app digital government directory in India. Users can access the contacts of thousands of verified government officials and departments. One can look for helplines, law enforcement agencies, embassies, educational institutes, hospitals etc…