ഇതിന്റെ ഭാഗമായി 142 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകളും, 103 മെഗാവാട്ട് ശേഷിയിൽ കാറ്റാടി വൈദ്യുത നിലയങ്ങളും 2022 ഒക്ടോബറിൽ റെയിൽവേ കമ്മീഷൻ ചെയ്തു.
കാർബൺ ന്യൂട്രാലിറ്റിയിൽ റെയിൽവേ കുതിപ്പ്
ലോക്കോമോട്ടീവുകൾ, ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകൾ എന്നിവയിൽ ഇൻസുലേറ്റഡ് ഗെയ്റ്റ് ബൈപോളാർ ട്രാൻസിസ്റ്റർ ആധാരമാക്കിയുള്ള 3-ഫേസ് പ്രൊപ്പൽഷൻ സിസ്റ്റം സജ്ജമാക്കി. ശബ്ദം, വായു മലിനീകരണം, ഡീസൽ ഉപഭോഗം എന്നിവ കുറയ്ക്കാൻ എൻഡ്-ഓൺ-ജനറേഷൻ ട്രെയിനുകളെ ഹെഡ്-ഓൺ-ജനറേഷൻ ട്രെയിനുകളാക്കി.
റെയിൽവേ സ്റ്റേഷനുകൾ, സർവീസ് കെട്ടിടങ്ങൾ, റെയിൽവേ ഇൻസ്റ്റാളേഷനുകൾ എന്നിവിടങ്ങളിലെല്ലാം എൽഇഡി ലൈറ്റിംഗ് സൗകര്യം കൊണ്ടുവന്നു. വിവിധ വ്യവസായ യൂണിറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് റെയിൽവേ സ്ഥാപനങ്ങൾ എന്നിവയുടെ ഗ്രീൻ സർട്ടിഫിക്കേഷൻ കാര്യക്ഷമമാക്കി. മാലിന്യത്തിൽ നിന്ന് ഊർജ്ജം നിർമ്മിക്കാൻ പര്യാപ്തമായ പ്ലാന്റുകളും റെയിൽവേയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
മറ്റു നടപടികൾ
വിവിധ ഊർജ്ജാവശ്യങ്ങൾക്കായി പുനരുപയോഗ ഊർജജ സ്രോതസ്സുകളെ ആശ്രയിക്കുന്നതിലൂടെ, കാർബൺ ഉപഭോഗം കുറയ്ക്കാൻ റെയിൽവേ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ഡീസലിൽ നിന്ന് ഇലക്ട്രിക് ട്രാക്ഷനിലേക്ക് മാറുക, ഊർജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, റെയിൽവേ സ്ഥാപനങ്ങളുടെ ഗ്രീൻ സർട്ടിഫിക്കേഷൻ തുടങ്ങിയ മറ്റ് രീതികളും കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ സ്വീകരിക്കുന്നുണ്ട്. 2022 ആഗസ്റ്റ് വരെയുള്ള കാലയളവിനുള്ളിൽ 142 മെഗാവാട്ട് സോളാർ റൂഫ്ടോപ്പ് കപ്പാസിറ്റിയും, 103.4 മെഗാവാട്ട് വിൻഡ് എനർജി സംവിധാനവും റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. Indian Railways to become world’s first net-zero carbon emitter