എന്നാൽ കേട്ടോളൂ, രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, നവീകരിക്കുകയും ലക്ഷ്യമിട്ട് പൊതുജനങ്ങളിൽ നിന്നും, യുവാക്കളിൽ നിന്നും സുപ്രീംകോടതി ആശയങ്ങൾ ക്ഷണിക്കുന്നു.
72 വർഷത്തെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ഒരു ഹാക്കത്തോണിന് ആതിഥേയത്വം വഹിക്കുന്നു. പൊതുജനങ്ങൾക്കും കോടതി നടപടികൾ വീക്ഷിക്കുന്നതിനായി, തത്സമയ സ്ട്രീമിംഗ് സാധ്യമാകുന്ന സ്വതന്ത്രവും സവിശേഷവുമായ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം കൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കാകും ഹാക്കത്തോൺ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) വെബ്കാസ്റ്റിംഗിലൂടെ കോടതി നിലവിൽ ഭരണഘടനാ ബെഞ്ചിന്റെ വാദം തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്.
അഴിച്ചു പണിയ്ക്ക് കോടതി
- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ മേൽനോട്ടത്തിലായിരിക്കും ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുക.
- മികച്ച 18 ആശയങ്ങൾ ചീഫ് ജസ്റ്റിസിനും, സുപ്രീംകോടതി ജഡ്ജിമാർക്കും മുന്നിൽ അവതരിപ്പിക്കും.
- പങ്കെടുക്കുന്നവർ നൽകുന്ന നിർദ്ദേശങ്ങൾ 2013ലെ സുപ്രീം കോടതി ചട്ടങ്ങളുടെ പരിധിക്കുള്ളിലായിരിക്കണം.
നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഭാവിയിൽ വലിയ ഹാക്കത്തണുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് സുപ്രീംകോടതി പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ സുപ്രീം കോടതി ജഡ്ജിമാരുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇത് നടത്തുന്നത്. For the first time in its 72-year history, the Supreme Court is conducting a “hackathon” event, sending a clear message that it is looking to the general public and the country’s youth to contribute innovations to improve the efficiency of the justice delivery system.