റൂഫ്ടോപ്പ് സോളാർ പ്രോഗ്രാം 2026 മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ. പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ പ്രോഗ്രാമിന് കീഴിലുള്ള സബ്സിഡി ലഭ്യമാകുമെന്ന് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം അറിയിച്ചു.
സോളാർ ഇൻസ്റ്റാളേഷനുകൾക്ക് അധിക ചാർജൊന്നും നൽകരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. ദേശീയ പോർട്ടലിൽ, രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും റൂഫ്ടോപ്പ് സോളാർ സ്ഥാപിക്കാൻ തയ്യാറുള്ള ഏതൊരു ഉപഭോക്താവിനും അപേക്ഷിക്കാനും രജിസ്ട്രേഷൻ മുതൽ സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് റിലീസ് ചെയ്യുന്നതുവരെയുള്ള പൂർണ്ണമായ പ്രക്രിയ ട്രാക്കുചെയ്യാനും കഴിയും, മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ദേശീയ പോർട്ടലിനു കീഴിലുള്ള സബ്സിഡി രാജ്യത്തുടനീളം ഒരു കിലോവാട്ടിന് (3 കിലോവാട്ട് വരെ ശേഷിക്ക്) 14,588 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ റെസിഡൻഷ്യൽ ഉപഭോക്താക്കൾ അവരുടെ പ്രദേശത്തെ ബന്ധപ്പെട്ട വിതരണ കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടർമാരിലൂടെ മേൽക്കൂര സോളാർ പ്ലാന്റ് സ്ഥാപിക്കണം, മന്ത്രാലയം അറിയിച്ചു.
ഫീസില്ല,സബ്സിഡിയുണ്ട്
ദേശീയ പോർട്ടലിലെ അപേക്ഷയ്ക്കുള്ള ഫീസ് എന്ന നിലയിലോ നെറ്റ് മീറ്ററിംഗിനോ ടെസ്റ്റിംഗിനോ ഉള്ള ഏതെങ്കിലും അധിക ചാർജുകളുടെ പേരിലോ വെണ്ടർമാർക്ക് അധിക തുക നൽകരുതെന്നാണ് ഉപഭോക്താക്കളോട് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഏതെങ്കിലും വെണ്ടർ/ഏജൻസി/വ്യക്തികൾ അത്തരം നിരക്കുകൾ ആവശ്യപ്പെടുകയാണെങ്കിൽ, അത് [email protected] എന്ന ഇമെയിൽ വഴി മന്ത്രാലയത്തെ അറിയിക്കാം. മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് ദേശീയ പോർട്ടലിൽ അപേക്ഷ നൽകാനും പ്രക്രിയ മുഴുവൻ ട്രാക്ക് ചെയ്യാനും കഴിയും. രജിസ്റ്റർ ചെയ്ത വെണ്ടർമാരുടെ പട്ടിക ദേശീയ പോർട്ടലിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, വെണ്ടറും ഉപഭോക്താക്കളും തമ്മിൽ ഒപ്പുവെക്കേണ്ട കരാറിന്റെ ഫോർമാറ്റ് നാഷണൽ പോർട്ടലിൽ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കരാറിന്റെ നിബന്ധനകൾ പരസ്പര സമ്മതത്തോടെ അംഗീകരിക്കാം. വെണ്ടർ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് ഉപഭോക്താവിന് മെയിന്റനൻസ് സേവനങ്ങൾ നൽകണമെന്നും എന്തെങ്കിലും വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട വിതരണ കമ്പനിക്ക് വെണ്ടറുടെ പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടി എൻക്യാഷ് ചെയ്യാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സബ്സിഡി നേരിട്ടെത്തും
നാഷണൽ പോർട്ടലിൽ അപേക്ഷയ്ക്ക് ഫീസില്ല. കൂടാതെ നെറ്റ് മീറ്ററിങ്ങിനുള്ള ചാർജുകളും അതത് വിതരണ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, സബ്സിഡി ലഭിക്കുന്നതിന് ഏതെങ്കിലും വെണ്ടർക്കോ വിതരണ കമ്പനിക്കോ പണം നൽകേണ്ടതില്ല. മന്ത്രാലയത്തിൽ നിന്ന് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു. റൂഫ്ടോപ്പ് സോളാർ പ്രോഗ്രാം രണ്ടാം ഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്. പരിപാടിയുടെ നടത്തിപ്പ് എളുപ്പമാക്കുന്നതിന് വികസിപ്പിച്ച ദേശീയ പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2022 ജൂലൈ 30 ന് രാജ്യത്തിന് സമർപ്പിച്ചത്. The “Rooftop Solar Programme” has been extended through March 31, 2026, according to a request made by the government to consumers. According to a statement from the Ministry of New and Renewable Energy (MNRE), the programme has been extended through March 31, 2026, therefore subsidies under the programme will be accessible until the program’s target is met.