BIS സർട്ടിഫിക്കേഷനുളളവയ്ക്കാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിന് കീഴിലെ ആനുകൂല്യങ്ങൾ ലഭിക്കുക. ആഭ്യന്തര നിർമാണം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാനുള്ള ശ്രമത്തിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന കളിപ്പാട്ടങ്ങൾക്ക് 3,500 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നൽകുന്നത്.
കളിപ്പാട്ടങ്ങൾക്ക് ഇപ്പോൾ നൽകിയിട്ടുള്ള പിഎൽഐ ആനുകൂല്യം നിക്ഷേപം ആകർഷിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. ക്വാളിറ്റി കൺട്രോൾ കർശനമാക്കിയും കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തുന്നതും മുതൽ തുടങ്ങിയ നടപടികൾ നിലവാരമില്ലാത്ത ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനും രാജ്യത്ത് ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിച്ചതായിട്ടാണ് സർക്കാർ വിലയിരുത്തുന്നത്.
PLI എന്താണ്?
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് അല്ലെങ്കിൽ പിഎൽഐ സ്കീം പ്രാദേശിക യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിൽപ്പന ഉയർത്താൻ കമ്പനികൾക്ക് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഈ സ്കീമിന് കീഴിൽ, വിദേശ കമ്പനികൾക്കും ഇന്ത്യയിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ അനുവാദമുണ്ട്. നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും വികസിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു.
കളിപ്പാട്ടങ്ങൾക്ക് PLI സ്കീം എങ്ങനെ ബാധകമാകും?
നിർദ്ദേശപ്രകാരം, ഇൻസെന്റീവുകൾ മുഴുവൻ ഉൽപ്പന്നത്തിനും ബാധകമായിരിക്കും. അല്ലാതെ ഘടകങ്ങൾക്കായിരിക്കില്ല. കളിപ്പാട്ട നിർമ്മാണത്തിന് പ്രധാനമായതും ഇന്ത്യയിൽ നിർമ്മിക്കാത്തതുമായ ചില ഘടകങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വരാറുണ്ട്. BIS മാനദണ്ഡം പാലിക്കുന്നവയാകണം പ്രോഡക്ടുകൾ. ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങൾ ആഗോള ബ്രാൻഡുകൾക്ക് വിതരണം ചെയ്യുക മാത്രമല്ല, ആഗോള വിപണിയിൽ അവരുടേതായ ഇടം സൃഷ്ടിക്കാനും പുതിയനയം ഉപകരിക്കുന്നുണ്ട്. കളിപ്പാട്ടങ്ങൾ മാത്രമല്ല, സൈക്കിൾ, പാദരക്ഷകൾ, ചില വാക്സിൻ സാമഗ്രികൾ, ഷിപ്പിംഗ് കണ്ടെയ്നറുകൾ, ചില ടെലികോം ഉൽപ്പന്നങ്ങൾ എന്നിങ്ങനെയുള്ള മറ്റ് മേഖലകളിലേക്കും ഈ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, വൈറ്റ് ഗുഡ്സ്, ഫാർമ, ടെക്സ്റ്റൈൽസ്, ഭക്ഷ്യ ഉൽപന്നങ്ങൾ, ഉയർന്ന ക്ഷമതയുളള സോളാർ പിവി മൊഡ്യൂളുകൾ, അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ, തുടങ്ങി 14 മേഖലകൾക്കായി സർക്കാർ ഇതിനകം PLI പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
രാജ്യത്തെ കയറ്റുമതി വർധിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാനും ആഗോളതലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങളെ കൂടുതൽ മത്സരാധിഷ്ഠിതമാക്കാനും അത്യാധുനിക സാങ്കേതികവിദ്യയിലും ഇന്നവേഷനുകളിലും നിക്ഷേപം ആകർഷിക്കാനും PLI പദ്ധതി ശ്രമിക്കുന്നു. To increase exports, attract investments, and make local manufacturing competitive on a global scale, the government is trying to provide toys that comply with Bureau of Indian Standards (BIS) production-linked incentive benefits worth Rs 3,500 crore, an official said.