റൂഫ്ടോപ്പ് സോളാർ പവർ പദ്ധതിയിലൂടെ, രണ്ട് വർഷത്തിനുള്ളിൽ കൊങ്കൺ റെയിൽവേ ലാഭിച്ചത് 31 ലക്ഷത്തിലധികം രൂപ. 2021 ജനുവരിയിലാണ് ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ റൂഫ്ടോപ്പ് സൗരോർജ്ജ സംവിധാനം സ്ഥാപിച്ചത്.
സോളാറിലൂടെ ലാഭം 31 ലക്ഷം
മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ മേൽക്കൂരയിൽ 1,235 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 1.32 കോടി രൂപ ചെലവിൽ നിർമ്മിച്ച സംവിധാനത്തിന് 180 കിലോവാട്ട് കപ്പാസിറ്റിയുണ്ട്. 2019ൽ അന്നത്തെ എംപി നരേന്ദ്ര സവെയ്ക്കർ അനുവദിച്ചതാണ് റൂഫ്ടോപ്പ് സോളാർ സിസ്റ്റം. ഈ റൂഫ്ടോപ്പ് സൗരോർജ്ജ സംവിധാനത്തിന്റെ സഹായത്തോടെയാണ് മഡ്ഗാവ് റെയിൽവേ സ്റ്റേഷന്റെ 30% ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നത്. നാല് യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെയായും സംവിധാനം വഴി ഉൽപ്പാദിപ്പിച്ചത്.
കൊങ്കൺ റെയിൽവേ
ഇന്ത്യയിൽ, നിലവിലുള്ള 19 റെയിൽവേ സോണുകളിൽ ഒന്നാണ് കൊങ്കൺ റെയിൽവേ (KR). മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ബേലാപൂരിലാണ് ഇതിന്റെ ആസ്ഥാനം. 1993 മാർച്ച് 20 ന്, ഉഡുപ്പിയ്ക്കും മംഗലാപുരത്തിനും ഇടയിലാണ് കൊങ്കൺ റെയിൽവേ ട്രാക്കിൽ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഓടിയത്. പർവതപ്രദേശമായ കൊങ്കൺ മേഖലയിൽ, പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ, നിരവധി അപകടങ്ങൾ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാൻ കൊങ്കൺ റെയിൽവേയെ പ്രേരിപ്പിച്ചു. മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് 756.25 കിലോമീറ്റർ നീളമുള്ള ഈ റെയിൽ പാത.
Konkan Railway saved more than Rs 31 lakh through its rooftop solar power project. The 180KW rooftop solar electricity generation system is installed at Madgaon railway station in South Goa.