‘കാറ്ററിഞ്ഞ് പാറ്റണം’ എന്നൊരു ചൊല്ലുണ്ട്.

എറണാകുളം സ്വദേശി ആകാശ് രാജു അത് കൃത്യമായി തന്നെ ചെയ്തു. എങ്ങനെയെന്നല്ലേ?
മോമോസും,മൊജീറ്റോസും വിറ്റ് പണം വാരുന്ന ആകാശിന്റെ സംരംഭം, ദേശി ഡംപ്ളിങ്സ്

ദേസി ഡംപ്ളിങ്സ് എന്ന  സംരംഭത്തിലൂടെയാണ്  ആകാശ് അവസരം പ്രയോജനപ്പെടുത്തിയത്.

വെറൈറ്റി മോമോസും,മൊജീറ്റോസും,ഫ്രൈഡ് ചിക്കനും, പലതരം ഷെയ്ക്കുമെല്ലാമായി ആകാശിൻറെ ദേശി ഡംപ്ളിങ്സിൽ കച്ചവടം പൊടിപൊടിക്കുകയാണ്. 2020 ഡിസംബറിൽ നോർത്ത് പറവൂരിലാണ് ആകാശ് രാജൂ ദേസി ഡംപ്ളിങ്സിൻറെ ആദ്യ ഔട്ട്ലറ്റ് തുറക്കുന്നത്. 4000 രൂപ മുതൽ മുടക്കിൽ വളരെ ചെറിയ രീതിയിൽ വീടിനോട് ചേർന്ന് ആരംഭിച്ച സംരംഭം,വെറും രണ്ട് വർഷം കൊണ്ടാണ് രണ്ട് ഔട്ട്ലറ്റുകളും, മൂന്ന് ഫ്രാഞ്ചൈസികളുമുള്ള ഒരു ഇടത്തരം ഒരു സംരംഭമായി വളർന്നത്.

കൊറോണ പലരുടെയും ജീവിതം വഴിമുട്ടിച്ചപ്പോൾ, ആകാശിന്റെ ജീവിതത്തിലെ വഴിത്തിരിവ് കൊറോണക്കാലമായിരുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന  ബ്രാൻഡാക്കി ദേസി ഡംപ്ളിങ്സിനെ വളർത്തുക എന്നതാണ് ആകാശിൻറെ ഇനിയുള്ള സ്വപ്നം.

Share.

Comments are closed.

Exit mobile version