സൈനിക താവളങ്ങൾക്ക് പുറമേ രാജ്യത്തിന്റെ പൊതു സുരക്ഷയും അതിർത്തികളും ലക്ഷ്യമിട്ട് ഇന്ത്യ പുതിയ ആൻ്റി ഡ്രോൺ പട്രോൾ വാഹനങ്ങൾ വിന്യസിക്കുന്നു. ഇന്ദ്രജാൽ ഓട്ടോണമസ് ഡിഫൻസ് സിസ്റ്റംസും സിഗ്മ അഡ്വാൻസ്ഡ് സിസ്റ്റംസും സംയുക്തമായി വികസിപ്പിച്ചെടുത്ത ‘ഇന്ദ്രജാൽ റേഞ്ചർ’ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ കണ്ടെത്താനും ഡ്രോണുകളെ തടയാനും ശേഷിയുള്ളതാണ് ഈ അത്യാധുനിക മൊബൈൽ സംവിധാനം.

രാജ്യത്തിന്റെ അതിർത്തി സുരക്ഷയ്ക്കായി 145 കോടി രൂപയുടെ കരാറും, നഗരങ്ങളിലെ VVIP സുരക്ഷയ്ക്കായി ഏകദേശം 10 കോടി രൂപയുടെ മറ്റൊരു കരാറുമാണ് നിലവിൽ നൽകിയിരിക്കുന്നത്. ആകാശ നിരീക്ഷണങ്ങൾ, മയക്കുമരുന്ന് കടത്ത്, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയെ പ്രതിരോധിക്കാൻ ഈ മൊബൈൽ സംവിധാനം സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ രാജ്യത്തെ ആഭ്യന്തര സുരക്ഷാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

India signs ₹155 crore deal for Indrajaal Ranger mobile anti-drone patrol vehicles to secure borders and VVIP routes against drone threats.

Share.
Leave A Reply

Exit mobile version