ടോൾ പ്ലാസകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.

നിലവിൽ ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള ടോൾ പിരിവ് അവസാനിപ്പിച്ച് പകരം സംവിധാനം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. പുതിയ സംവിധാനം നടപ്പിലായാൽ ഹൈവേകളിലെ ടോൾ പിരിവിൽ കാര്യമായ മാറ്റമുണ്ടാകും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (ANPR) ക്യാമറ ആയിരിക്കും  വിവരശേഖരണം നടത്തുന്നത്.

https://youtu.be/JX4hDEjebwQ
ടോൾ പ്ലാസകളും ഫാസ്ടാഗും ഇനി വേണ്ട,  രാജ്യത്ത് ടോൾ പിരിവിനായി പുതിയ സംവിധാനം വരുന്നു,

എന്തിനാണ് ANPR ഉപയോഗിക്കുന്നത്?

രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ സുഗമമാക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമ്മിച്ച് രാജ്യത്ത് റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ടോൾ പ്ലാസകളിലെ നീണ്ട ക്യൂ പലപ്പോഴും വലിയ വെല്ലുവിളിയാകുന്നുണ്ട്. എഎൻപിആർ സംവിധാനം ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് . ഫാസ്ടാഗ് സംവിധാനം മാറ്റുന്നത് അതുകൊണ്ടു തന്നെ നിലവിൽ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.

ANPR എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

കാറിന്റെ നമ്പർ പ്ലേറ്റ് ANPR വായിക്കുന്നു, അത് വാഹന ഉടമയുടെ അനുബന്ധ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ പേയ്‌മെന്റിനായി ഡെബിറ്റ് ചെയ്യുന്നു.

കടന്നുപോകുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളുടെ ചിത്രമെടുക്കാൻ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ എഎൻപിആർ ക്യാമറകൾ സ്ഥാപിക്കും. ANPR ക്യാമറ ഉപയോഗിച്ച് കാർ ഉടമയുടെ അനുബന്ധ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ തുക കുറയ്ക്കാൻ നിർദ്ദേശം നൽകും.

FASTag-നേക്കാൾ മികച്ചതാണോ ANPR?

ഇന്ത്യൻ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഫാസ്ടാഗിനെക്കാൾ മികച്ചതായിരിക്കും ANPR എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നിരുന്നാലും, ടോൾ-പിരിവ് സംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള ചില പ്രശ്നങ്ങളുണ്ട്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, 2019 ന് ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളിൽ മാത്രമാണ് ഒഇഎം നമ്പർ പ്ലേറ്റുകളുള്ളത്. ഇത്തരം നമ്പർ പ്ലേറ്റുകൾ മാത്രമേ എഎൻപിആർ ക്യാമറയ്ക്ക് റീഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വിലയൊരു ഭാഗം വാഹനങ്ങളും ഈ സംവിധാനത്തിൽ നിന്ന് പുറത്താകും. കൂടാതെ, ട്രക്കുകൾ പോലുള്ള വാഹനങ്ങൾക്ക് നേരിട്ട് കാണാത്ത നമ്പർ പ്ലേറ്റുകൾ ഉണ്ട്. പലപ്പോഴും, അത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ അഴുക്ക് വീഴുന്നു, ഇത് ANPR ക്യാമറകൾക്ക് തിരിച്ചറിയാൻ പ്രയാസകരമാണ്. ടോൾ പ്ലാസകൾ ഒഴിവാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനും വ്യവസ്ഥയില്ല. India plans to implement a camera-aided new toll system on Highways. The new system is called the Automatic Number Plate Reader (ANPR) camera. ANPR will scan the number plate of a vehicle. Then, the toll will be deducted from the owner’s associated bank account. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version