കൊച്ചി നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ എന്ന വിശേഷണവുമായി Forum Mall വരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാളിന്റെ നിർമാതാക്കൾ.

കുണ്ടന്നൂർ ജംഗ്‌ഷനു സമീപം, വൈറ്റില – അരൂർ ബൈപാസിലാണ് പുതിയ മാൾ വരുന്നത്. ഡിസംബർ 21 ന് മാൾ പ്രവർത്തനമാരംഭിക്കും. ഷോപ്പിംഗ്, ഭക്ഷണം,  വിനോദം എന്നിങ്ങനെ ഉപഭോക്താക്കളെ ആകർഷിക്കാനുളള എല്ലാവിധ സജ്ജീകരണങ്ങളും മാളിലുണ്ടാകും. Lulu Hypermarket, PVR, H&M, Lifestyle, Shoppers Stop, Marks & Spencer എന്നിവയുൾപ്പെടെ 200-ലധികം ബ്രാൻഡുകളുടെ സാന്നിധ്യം മാളിൽ ഉണ്ടായിരിക്കും.  

5 ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ ലീസിനെടുക്കാവുന്ന സ്പേസുളള നഗരത്തിലെ നാലാമത്തെ മാളാണിത്. ലുലു മാളിന് ശേഷം നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ ആയിരിക്കും ഇത്.  കാക്കനാട് ഇൻഫോപാർക്ക് റോഡിൽ മറ്റൊരു ഫോറം മാൾ നിർമ്മിക്കാാനും പ്രെസ്റ്റീജ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നു.  ഇതിന്റെ നിർമ്മാണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ബിൽഡർ കമ്പനിയാണ് പ്രസ്റ്റീജ് ഗ്രൂപ്പ്. 1986ൽ റസാഖ് സത്താറാണ് കമ്പനി ആരംഭിച്ചത്. റെസിഡൻഷ്യൽ മുതൽ റീട്ടെയിൽ, വാണിജ്യം, വിനോദം വരെയുള്ള മേഖലകളിൽ വരുന്ന വിവിധ നിർമ്മാണ പദ്ധതികൾ  കമ്പനി   ഏറ്റെടുക്കുന്നു. 2004 മുതൽ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഭാഗമായ ഫോറം, ഫോറം നെക്സ്റ്റിനു കീഴിൽ പുതുതലമുറയുടെ അഭിരുചിക്ക് ഇണങ്ങുംവിധമുളള മാളുകൾ സൃഷ്ടിക്കാൻ പ്രവർത്തിക്കുകയാണ്.

Bengaluru-based Prestige Group is opening Forum mall in Maradu, Kochi on 21 December.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version