WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത നവീകരിച്ച എഞ്ചിനാണ് വാഹനത്തിനുള്ളത്. 20 ശതമാനത്തിനും (E20) , 85 ശതമാനത്തിനുമിടയിലുള്ള (E85) ഏത് എത്തനോൾ-പെട്രോൾ മിശ്രിതത്തിലും ഇതിന് പ്രവർത്തിക്കാനാകും. ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ മാരുതി സുസുക്കി എൻജിനീയർമാരാണ് വാഹനം തദ്ദേശീയമായി രൂപകൽപ്പന ചെയ്തത്. എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം, ഫ്യുവൽ പമ്പ്, ഫ്യൂവൽ ഇൻജക്ടർ തുടങ്ങിയ ഘടകങ്ങൾ, വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ സഹായിക്കുന്നു. 2023 മാർച്ചോടെ, മുഴുവൻ ഉൽപ്പന്നശ്രേണിയും E20 ഇന്ധനവിഭാഗത്തിലേയ്ക്ക് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഫ്ലെക്സ്-ഇന്ധനത്തിന് പുറമെ, സിഎൻജി, ബയോ-സിഎൻജി തുടങ്ങിയ മറ്റ് ഇതര ഇന്ധനങ്ങളിലും മാരുതി പരീക്ഷണം നടത്തുന്നുണ്ട്. 2025 ഓടെ ആദ്യത്തെ ഫുൾ-ഇലക്‌ട്രിക് വാഹനം രാജ്യത്ത് അവതരിപ്പിക്കാനാകുമെന്നാണ് മാരുതി കണക്കു കൂട്ടുന്നത്.

എന്താണ് ഫ്ലെക്സ് എഞ്ചിനുകൾ ?

    ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ, മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്. രാജ്യത്ത് പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. നിലവിൽ പ്രധാന ഇന്ധനമായുപയോഗിക്കുന്ന പെട്രോളിനെക്കാൾ വില കുറവാണ് എഥനോളിന്. എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലവ് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഫ്ലെക്സ് ഫ്യുവൽ ടെക്നോളജി ഇതാദ്യമല്ല

  ഇന്ത്യൻ വിപണിയിൽ ഒരു കാർ നിർമ്മാതാവ് ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യുന്നത് ഇതാദ്യമല്ല. 2022 ഒക്ടോബറിലാണ് ടൊയോട്ട ഫ്ലെക്സ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കൊറോള ഹൈബ്രിഡ് പ്രദർശിപ്പിച്ചിരുന്നു. ടെക്‌നോളജി ഡെമോൺസ്‌ട്രേറ്ററായും ഇന്ത്യയിൽ ഫ്ലെക്‌സ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറുകൾ പരീക്ഷിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്‌റ്റായും ഇത് ഉപയോഗിച്ചു. E85 എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ ശേഷിയുള്ള ടൊയോട്ടയുടെ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കൊറോള ഹൈബ്രിഡിന് കരുത്ത് പകരുന്നത്, കൂടാതെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version