മക്കൾക്ക് വേണ്ടി കളിപ്പാട്ടങ്ങൾ വാങ്ങുന്ന അച്ഛൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മകന് ഇഷ്ടമായതിനാൽ ലോകത്തിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബ് തന്നെ വാങ്ങിയാലോ എന്ന ആലോചനയിലാണ് ശതകോടീശ്വരനായ മുകേഷ് അംബാനി. പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ Arsenal വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. നേരത്തെ പ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബുകളായ ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ അംബാനി കുടുംബം വാങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്‌ലറ്റിക് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആഴ്സനലിന്റെ വലിയ ആരാധകനാണ്. അതിനാൽ ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ ആയിരിക്കില്ല, Arsenal ആയിരിക്കും മുകേഷ് അംബാനിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് പറയുന്നു
ആഴ്സനൽ ക്രോയെങ്കെ ഫാമിലിയുടെ കയ്യിൽ
ആഴ്സനൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 100% ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ആഴ്സനൽ ഫുട്ബോൾ ക്ലബ്. ആഴ്സണൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 100% കയ്യാളുന്നത് KSE UK INC ആണ്. അമേരിക്ക ആസ്ഥാനമായുള്ള Kroenke Sports & Entertainment company ആണിത്. 2007 മെയ് മാസത്തിലാണ് സ്റ്റാൻ ക്രോയെങ്കെ ഒരു ഷെയർഹോൾഡറാകുന്നത്. 2008 സെപ്റ്റംബറിൽ ഡയറക്ടർ ബോർഡിലേക്ക് നിയമിതനായി. 2011 ഏപ്രിലിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരി ഉടമയായി Kroenke മാറി.
ലിവർപൂളും വില്പനയ്ക്ക്
നേരത്തെ, ലോകപ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂൾ എഫ്‌സി ഏറ്റെടുക്കുന്നതിന് വേണ്ടി മുകേഷ് അംബാനിയും രംഗത്തുണ്ടെന്ന് ‘ദ മിറർ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പനായ ലിവർപൂളിനെ നിലവിലെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (FSG) വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. 2010 ഒക്ടോബറിലാണ് FSG ക്ലബ് വാങ്ങിയത്. ടീം വിൽക്കുന്നതിൽ സഹായിക്കാൻ ഗോൾഡ്മാൻ സാക്സിനെയും മോർഗൻ സ്റ്റാൻലിയെയും നിയമിച്ചതായി റിപ്പോർട്ടുണ്ട്. 4 ബില്യൺ ബ്രിട്ടീഷ് പൗണ്ടിന് ക്ലബ്ബ് വിൽക്കാൻ FSG തയ്യാറാണെന്നാണ് ‘ദ മിറർ’ റിപ്പോർട്ട് ചെയ്തത്.
Mukesh Ambani to buy a big Premier League club: Reports. He is eyeing 13-time English champion Arsenal. American-based Kroenke family owns Arsenal’s majority stakes.