ഗുജറാത്ത് ആസ്ഥാനമായി പുതിയ എഫ്എംസിജി ബ്രാൻഡായ ഇൻഡിപെൻഡൻസ് (Independence) പ്രഖ്യാപിച്ച് ഇഷ അംബാനി.
സ്റ്റേപ്പിൾസ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ഫുഡ് പ്രോഡക്ടുകളാണ് ഇൻഡിപെൻഡൻസ് വാഗ്ദാനം ചെയ്യുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ആദ്യഘട്ടം ആരംഭിച്ച ബ്രാൻഡ് പിന്നീട് ദേശീയ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും.

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സാണ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. ഭക്ഷ്യ എണ്ണകൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. 2022 ഓഗസ്റ്റിലാണ്, കമ്പനി എഫ്എംസിജി ബിസിനസിലേക്ക് പ്രവേശിക്കുമെന്ന് റിലയൻസ് റീട്ടെയിൽ പ്രഖ്യാപിച്ചത്.

റിലയൻസിന്റെ എഫ്എംസിജി ബിസിനസ്സ്

ഏറ്റവും വലിയ റീട്ടെയിലർമാരിൽ ഒന്നായ റിലയൻസ് റീട്ടെയിലിന് രാജ്യത്തുടനീളം 12,000 സ്റ്റോറുകളുണ്ട്. നിർമ്മാതാക്കൾ, കിരാന എന്നിവയുൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിംഗ് കമ്പനിയാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് (RRVL). 2022 സാമ്പത്തിക വർഷത്തിൽ 1,99,749 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനിയുടെ നേതൃത്വത്തിൽ നടന്നത്. Reliance Ventures’ FMCG arm Reliance Consumer Products has unveiled its indigenous consumer packaged goods (CPG) brand ‘Independence’ in Gujarat. The brand will distribute products under different categories such as staples, processed foods, and other daily essentials. Gradually, the company will expand its brand nationally.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version