ഫിഫ ലോകകപ്പ് 2022 കലാശപ്പോര് അവസാനിച്ചിരിക്കുന്നു. 1986ന് ശേഷം കഴിഞ്ഞുപോയ ലോകകപ്പുകളിലൊന്നും കിരീടം തിരിച്ചുപിടിക്കാനാകാത്ത അർജന്റീന ഇത്തവണത്തെ ലോകകപ്പിൽ പൊരുതി ജയിച്ചിരിക്കുന്നു. ലോകകപ്പ് അവസാനിക്കുമ്പോൾ, വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക കോടികളാണ്.
കളിച്ചു നേടുന്ന കാശ്
ലോകകപ്പ് ഫൈനലിന്റെ ആകെ സമ്മാനത്തുക 72 മില്യൺ ഡോളർ ആണ്. വിജയിയ്ക്ക് മത്സരത്തിലെ ഏറ്റവും ഉയർന്ന തുകയായ 42 മില്യൺ ഡോളറും ( 347 കോടി), സെക്കൻഡ് റണ്ണറപ്പിന് 30 മില്യൺ ഡോളറും (248 കോടി) ലഭിക്കും. 2018 ഫിഫ ലോകകപ്പിൽ ചാമ്പ്യൻമാരായ ഫ്രാൻസിന്, അന്നത്തെ 400 മില്യൺ ഡോളർ സമ്മാനത്തുകയിൽ നിന്ന് ലഭിച്ചത് 38 മില്യൺ ഡോളറാണ്. 440 മില്യൺ ഡോളറാണ് ഇത്തവണത്തെ ലോകകപ്പിനായി ഫിഫ നീക്കിവെച്ച ആകെ സമ്മാനത്തുക. പ്രകടന പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ക്രൊയേഷ്യയ്ക്ക് 27 മില്യൺ ഡോളറും (223 കോടി), നാലാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് 25 മില്യൺ ഡോളറും (206 കോടി) ലഭിക്കും.
ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീലും ഇംഗ്ലണ്ടുമടക്കമുള്ള ടീമുകൾ 17 മില്യൺ ഡോളർ വീതവും, പ്രീ-ക്വാർട്ടറിലെത്തിയ ടീമുകൾ 13 മില്യൺ ഡോളർ വീതവും നേടും. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിച്ച ഖത്തറിനും, സൗദി അറേബ്യയ്ക്കുമടക്കം 9 മില്യൺ ഡോളർ വീതമാണ് സമ്മാനത്തുക.18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ഫിഫ ലോകകപ്പിന് 20 മില്യൺ ഡോളറാണ് (165 കോടിയിലധികം രൂപ) വില.
സമ്മാനത്തുകയിൽ ഇപ്പോഴും അന്തരം
2 പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിനേക്കാൾ അഞ്ചിരട്ടിയിലധികമാണ് ഇപ്പോൾ ലോകകപ്പ് ജേതാവിന് നൽകുന്ന ആകെ സമ്മാനത്തുക. എന്നാൽ അതേസമയം, പുരുഷ-വനിതാ ലോകകപ്പുകൾക്കായി വാഗ്ദാനം ചെയ്യുന്ന സമ്മാനത്തുകയിൽ കാര്യമായ വ്യത്യാസം തുടരുന്നുണ്ട്. 2022 ലോകകപ്പിനുള്ള മൊത്തത്തിലുള്ള സമ്മാനത്തുക 440 മില്യൺ ഡോളറാണ്, എന്നാൽ 2023 ലെ വനിതാ ലോകകപ്പിനുള്ള സമ്മാനത്തുക 60 മില്യൺ ഡോളറാണ്, 380 മില്യൺ ഡോളറിന്റെ വ്യത്യാസമാണ് ഇവ തമ്മിലുള്ളത്. 2019-ൽ 30 മില്യൺ ഡോളറാണ് ഫിഫ ലോകകപ്പിനായി വകയിരുത്തിയത്. വരാനിരിക്കുന്ന വനിതാ ലോകകപ്പിനായി ഫിഫ സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഇപ്പോഴും കാര്യമായ അന്തരമാണ് ഇരു ലോകകപ്പുകളുടേയും സമ്മാനത്തുകയിലുണ്ട്.
The FIFA World Cup Qatar 2022 has come to an end with Argentina emerging the winner. How much revenue did the tournament bring to FIFA? Reports say that FIFA earned close to $ 7.5 billion through commercial deals. It is $1 billion higher than the revenue generated in the Russia World Cup 2018.SO