എല്ലാം കിട്ടും കൈയ്യെത്തും ദൂരത്ത്, ദുബായിലെ 20min സിറ്റിയെക്കുറിച്ചറിയാം ! Dubai 20min City

20 മിനിട്ട് ദൈർഘ്യമുള്ള നടത്തം അല്ലെങ്കിൽ സൈക്കിൾ യാത്രയിലൂടെ നിങ്ങളുടെ ദൈനം​ദിന ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുന്ന ഒരു ന​ഗരം! കേൾക്കുമ്പോൾ ഒരു ഉട്ടോപ്യൻ ചിന്തയെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. 20 മിനിറ്റ് സിറ്റി പോളിസിയിലൂടെ ഇങ്ങനെയൊരു ന​ഗരം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് ​ദുബായ്. കാൽനടയായോ സൈക്കിളിലോ 20 മിനിറ്റ് സമയപരിധിക്കുള്ളിൽ താമസക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്ന, 20 മിനിറ്റ് ദൈർഘ്യമുള്ള നഗരം വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാനിലാണ് ഇപ്പോൾ ദുബായ്. ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ സംയോജിത സേവന കേന്ദ്രങ്ങൾ വികസിപ്പിക്കുകയും, ഗതാഗത സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കുന്നത്.

പദ്ധതി പ്രകാരം 20 മിനിട്ട് സിറ്റിയെ നാല് മേഖലകളായി തിരിച്ചിരിക്കുന്നു;

അയൽപക്ക കേന്ദ്രം (The Neighbourhood Centre)

സംയോജിത സേവന കേന്ദ്രങ്ങളിൽ ആദ്യത്തേത് അയൽപക്ക കേന്ദ്രമാണ്. ഭൂരിഭാഗം താമസക്കാർക്കും അഞ്ച് മിനിറ്റിനുള്ളിൽ കാൽനടയായി സഞ്ചരിച്ച് പ്രധാന ആവശ്യങ്ങൾ ആക്സസ് ചെയ്യാനാകുന്ന മേഖലയായിരിക്കും ഇത്. കൺവീനിയൻസ് റീട്ടെയിൽ സ്റ്റോറുകൾ, പ്രാദേശിക മസ്ജിദ്, സ്മാർട്ട് പോലീസ് സ്റ്റേഷൻ, പ്രത്യേക പാർക്ക് എന്നിവ ഇതിൽ ഉൾപ്പെടും.

കമ്മ്യൂണിറ്റി സെന്റർ ( The Community Centre)

10 മിനിറ്റ് സമയത്തിനുള്ളിൽ നടന്നോ സൈക്കിളിനോ എത്തിച്ചേരാൻ കഴിയുന്ന മേഖലയാണ് കമ്മ്യൂണിറ്റി സെന്റർ. കിന്റർഗാർഡൻ, കളിസ്ഥലം, പോളിക്ലിനിക്, പ്രൈമറി സ്കൂൾ, കമ്മ്യൂണിറ്റി പാർക്ക്, ഷോപ്പിംഗ് ഏരിയകൾ എന്നിവയുൾക്കൊള്ളുന്നതായിരിക്കും ഈ മേഖല.

ജില്ലാ കേന്ദ്രം (The District Centre)

ജില്ലാ കേന്ദ്രം 15 മിനിറ്റ് നടത്തം, സൈക്കിൾ അല്ലെങ്കിൽ ബസ് യാത്ര എന്നിവയിലൂടെ എത്തിച്ചേരാവുന്ന ഇടമാണ്. സെക്കൻഡറി സ്കൂൾ, ഹെൽത്ത് കെയർ സെന്റർ, കോ-വർക്കിംഗ് ഹബ്, ഡിസ്ട്രിക്റ്റ് പാർക്ക്, ഷോപ്പിംഗ് സെന്റർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

സെക്ടർ സെന്റർ

20 മിനിറ്റ് നടത്തം, സൈക്കിൾ അല്ലെങ്കിൽ ബസ് യാത്ര എന്നിവയിലൂടെ ആക്സസ് ചെയ്യാവുന്ന മേഖലയെ സെക്ടർ സെന്റർ എന്നു വിളിക്കുന്നു. സർക്കാർ കേന്ദ്രം, ലൈബ്രറി, ആശുപത്രി, പോലീസ് സ്റ്റേഷൻ, സിവിൽ ഡിഫൻസ് ഏരിയ, കോ-വർക്കിംഗ് ഹബ്ബുകൾ തുടങ്ങിയവയാണ്
സെക്ടർ സെന്റർ ഉൾക്കൊള്ളുന്നത്.

Dubai unveils the concept of a ’20-minute city’. Residents will be able to travel to destinations within 20 minutes by foot or bicycle. The initiative intends to beautify urban areas and reduce the carbon footprint.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version